ചേര്‍ത്തല: വയലാര്‍ എട്ടുപുരക്കല്‍ കായലില്‍ അജ്ഞാത യുവാവിെൻറ മൃതദേഹം കണ്ടെത്തി. 40 വയസ്സ് തോന്നിക്കും. വ്യാഴാഴ്ച വൈകുന്നേരം സ്വകാര്യറിസോര്‍ട്ടിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. ഇരുനിറം, 158 സെൻറീമീറ്റര്‍ ഉയരം, താടിയുണ്ട്, പച്ച ടീഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. (ചിത്രം എ.പി.ഡി 55) മറിയാമ്മ ഇടപ്പോൺ: ആറ്റുവ പെരിങ്ങാത്ത് വടക്കതിൽ പരേതനായ ഡാനിയേലിെൻറ ഭാര്യ മറിയാമ്മ (99) നിര്യാതയായി. മക്കൾ: മേരിക്കുട്ടി, ചിന്നമ്മ, തങ്കച്ചൻ, ചെറിയാൻ, ഏലിയാമ്മ, പരേതയായ അമ്മിണി. മരുമക്കൾ: ഫിലിപ്പ്, സാമുവേൽ മത്തായി, ജോർജ്, ശോശാമ്മ, പൊന്നമ്മ, സാമുവേൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആറ്റുവ സെൻറ് ബർസൗമാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സരസമ്മ നൂറനാട്: എരുമക്കുഴി ഇളയേശ്ശരിൽ വടക്കതിൽ പരേതനായ കൊച്ചുനാരായണെൻറ ഭാര്യ സരസമ്മ (77) നിര്യാതയായി. മക്കൾ: മോഹനൻ, അശോകൻ, സുധ. മരുമക്കൾ: കലാദേവി, രാധാമണി, സുരേഷ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.