എടത്തല: പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണ പരമ്പര. എടത്തല യത്തീംഖാന, പേങ്ങാട്ടുശ്ശേരി പള്ളിമുകൾ ജങ്ഷനുകളിലെ മൂന്ന് കടകൾ കുത്തിത്തുറന്നാണ് ബുധനാഴ്ച രാത്രിയിൽ മോഷണം നടത്തിയത്. എടത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യത്തീംഖാന ജങ്ഷനിൽ പലചരക്ക്, പച്ചക്കറി വ്യാപാരം നടത്തുന്ന മുഹമ്മദ് ബഷീറിെൻറ കട കുത്തിത്തുറന്ന് 3000 രൂപയും പലചരക്ക്, ബേക്കറി നടത്തുന്ന ജലീലിെൻറ കടയിൽനിന്നും 2000 രൂപയും പേങ്ങാട്ടുശ്ശേരി പള്ളിമുകളിൽ പലചരക്ക് കട നടത്തുന്ന റഫീഖിെൻറ കടയിൽനിന്നും 65,000 രൂപയോളവും മോഷണം പോയി. യത്തീംഖാന ജങ്ഷനിലെ തെരുവുവിളക്ക് കത്താതായിട്ട് ദിവസങ്ങളായി. മഴക്കാലമായതോടെ പ്രദേശത്ത് മോഷണം വർധിച്ചിരിക്കയാണ്. പുക്കാട്ടുപടി ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ സമാനമായ മോഷണ പരമ്പരയുെണ്ടങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും മോഷ്ടാവിെൻറ രൂപം ലഭിച്ചിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.