ശക്തമയാ തിര; ഫോർട്ട്കൊച്ചി കടപ്പുറത്ത് മരം കടപുഴകി

ഫോർട്ട്കൊച്ചി: ശക്തമായ തിരയിൽ ഫോർട്ട്കൊച്ചി കടപ്പുറത്ത് വലിയ മരം കടപുഴകി. സൗത്ത് ബീച്ചിലാണ് വൈകീട്ട് അഞ്ചോടെ ശക്തമായ തിരയിൽ മറിഞ്ഞുവീണത്. കഴിഞ്ഞ ആഴ്ച തകർന്ന നടപ്പാതക്ക് സമീപത്തെ മരമാണ് വീണത്. നടപ്പാത തകർന്ന് കിടക്കുന്നതിനാൽ ഇതുവഴി പൊതുജനങ്ങൾ നടക്കുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ശക്തമായ മഴയും കടൽക്ഷോഭവും മൂലം ഫോർട്ട്കൊച്ചി ബീച്ചിലെ നടപ്പാതകളെല്ലാം തകർന്ന നിലയിലാണ്. മൺസൂൺ ടൂറിസവുമായി ബന്ധപ്പെട്ട് ഒട്ടേറ വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെങ്കിലും പൂർണമായും കടലെടുത്തതിനാൽ ബീച്ചിൽ ഇറങ്ങാനാവാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.