ഇ^റിക്ഷ വിതരണം ഉടൻ ആരംഭിക്കും

ഇ-റിക്ഷ വിതരണം ഉടൻ ആരംഭിക്കും കൊച്ചി: മോട്ടോർ വാഹന നിയമപ്രകാരം രജിസ്റ്റർ ചെയ്ത പാസഞ്ചർ, കാർഗോ ഇ-റിക്ഷകൾ ഓട്ടോ തൊഴിലാളികൾക്കും സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങൾക്കും നൽകുന്നത് സംസ്ഥാനത്ത് ഉടൻ ആരംഭിക്കും. ഹരിയാനയിലെ ഷിഗാൻ ഗ്രൂപ് ഡയറക്ടർ വിപുൽ ബാജ്പേയുടെ നേതൃത്വത്തിൽ ലൈഫ് വേ സോളാർ പ്രൈവറ്റ് ലിമിറ്റഡി​െൻറ സഹകരണത്തോടെയാണ് വിതരണം. കൊച്ചിൻ റിഫൈനറി, പെരിയാർ ൈടഗർ റിസർവ് ഫോറസ്റ്റ്, ഇന്ത്യൻ ടുബാക്കോ കമ്പനി തുടങ്ങിയവ വാഹനങ്ങൾ വാങ്ങാൻ തുടങ്ങിയതായി വിപുൽ ബാജ്പേയി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംയുക്ത കൊച്ചി മെട്രോയുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച റിക്ഷ തൊഴിലാളി ട്രേഡ് യൂനിയൻ ഒരു സൊസൈറ്റി രൂപവത്കരിച്ച് ഫീഡർ സർവിസ് ആരംഭിക്കും. ആഗസ്േറ്റാടെ ഇവ നിലവിലുള്ള തൊഴിലാളികൾക്ക് വാങ്ങാനാകും. ഒരു ഈടുമില്ലാതെ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തരുമെന്ന് ഇവർ അറിയിച്ചു. ആറുമണിക്കൂർ ചാർജ് ചെയ്താൽ ഇ-റിക്ഷക്ക് 90 കിലോമീറ്റർ വരെ ഓടാനാകും. 12 വോൾട്ടി​െൻറ നാല് ബാറ്ററികൾ സീരിയലായി ഘടിപ്പിച്ച് 48 വോൾട്ടിൽ 1.2 കിലോവാട്ട് മോട്ടോർ പ്രവർത്തിക്കുമ്പോൾ 25 കിലോമീറ്റർ സ്പീഡിൽ നഗര വീഥിയിലൂടെ കുറഞ്ഞ െചലവിൽ യാത്ര ചെയ്യാനാകുന്നതാണ് റിക്ഷ. 1,80,000 രൂപയാണ് വില. ഡ്രൈവറെ കൂടാതെ നാലുപേർക്ക് യാത്ര ചെയ്യാം. വാർത്തസമ്മേളനത്തിൽ ലൈഫ് വേ സോളാർ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ജോർജ്കുട്ടി കരിയാനപ്പള്ളി, വിജിൽ, അമിത് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.