ചെല്ലാനത്ത് കടൽകയറ്റം തുടരുന്നു; മൂന്ന് വീടുകൾ ഭാഗികമായി തകർന്നു

പള്ളുരുത്തി: ചെല്ലാനം മേഖലയിൽ വ്യാഴാഴ്ചയും രൂക്ഷമായ കടൽകയറ്റമുണ്ടായി. വീടുകളിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതോടെ കുട്ടികെളയും കൈയിലെടുത്ത് വീട്ടമ്മമാർ പുറത്തേക്കോടി. വെള്ളം കൂടുതൽ കയറാൻ തുടങ്ങിയതോടെ പാത്രങ്ങൾ ഒലിച്ചുപോയി. ഉച്ചയോടെയാണ് കടൽകയറ്റം രൂക്ഷമായത്. കമ്പനിപ്പടി, ബസാർ, ഗൊണ്ടുപറമ്പ്, വേളാങ്കണ്ണി തെക്ക്, ഗണപതിക്കാട്, ആലുങ്കൽ കടപ്പുറം എന്നീ മേഖലകളിലാണ് കൂടുതൽ കടൽകയറ്റം ഉണ്ടായത്. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ വർഷം കടൽകയറ്റത്തിൽ തകർന്ന ശേഷം പഞ്ചായത്തി​െൻറ സഹായത്തോടെ പുനർനിർമിച്ച വീടും ഇക്കൂട്ടത്തിലുണ്ട്. ശക്തമായ തിരയടിയേറ്റ് കടൽഭിത്തിയുടെ ചെറിയ കല്ലുകൾ അടർന്നുവീണു. കടൽഭിത്തി കെട്ടുന്നതിന് കരാറെടുത്തവർ നിശ്ചിത അളവിലുള്ള വലിയ കല്ലുകൾക്ക് പകരം ചെറിയ കല്ലുകൾ സ്ഥാപിച്ചതാണ് കടൽഭിത്തി തകരാൻ കാരണം. ചെറിയ കല്ലുകൾ ശക്തമായ തിരയടിയേറ്റ് ഇളകി വീണ് കടൽഭിത്തി തകരുകയാണ്. എല്ലാ വർഷവും കടൽഭിത്തി ബലപ്പെടുത്തുന്ന നടപടി ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി അതും ഉണ്ടായില്ല. താൽക്കാലിക സംവിധാനമെന്ന നിലയിൽ സ്ഥാപിച്ച മണൽ വാടകൾ വരെ തകർത്താണ് വീടുകളിലേക്ക് വെള്ളം കയറുന്നത്. ദുരിതാശ്വാസ നടപടികൾ നീളുന്നതും തീരവാസികളെ കഷ്ടത്തിലാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.