കൊച്ചി: കേരള കത്തോലിക്ക വിദ്യാർഥി സഖ്യത്തിെൻറ ആനിമേറ്റേഴ്സ് കോൺഫറൻസും അവാർഡ്ദാന ചടങ്ങും മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ ഡയറക്ടർ ഫാ. തോംസൺ പഴയചിറപീടികയിൽ, ജനറൽ ഓർഗനൈസർ സിറിയക് നരിതൂക്കിൽ, സാബു തങ്കച്ചൻ, മനോജ് ചാക്കോ എന്നിവർ സംസാരിച്ചു. ഏറ്റവും മികച്ച അധ്യാപകനുള്ള ഷെവ. പി.ടി. തോമസ് അവാർഡ് കുര്യച്ചൻ പുതുക്കാട്ടിലിനും ബെസ്റ്റ് സിസ്റ്റർ ആനിമേറ്റർക്കുള്ള അവാർഡ് സിസ്റ്റർ ജിസ മരിയ സി.എച്ച്.എഫിനും ബിഷപ് സമ്മാനിച്ചു. വിവിധ രൂപതകളിൽനിന്നുള്ള 120 അധ്യാപകർ കോൺഫറൻസിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.