െകാച്ചി: ഹൈകോടതി ജങ്ഷനിലെ ബസ്സ്റ്റോപ് പരിസരത്ത് നാലഞ്ചുപേർ ഒരാളെ 'ക്രൂരമായി മർദി'ക്കുന്നു. ബീഫ് കവർ കൈവശം വെച്ചെന്നാരോപിച്ചാണ് 'മർദനം'. പരിഭ്രാന്തിയോടെ യാത്രക്കാരും ജനങ്ങളും നോക്കിനിൽക്കുന്നു. അദ്ദേഹത്തെ 'മർദിച്ച് അവശനാക്കി'യശേഷം സമീപത്തെ ലാലൻ ടവറിൽ എല്ലാവരും ഒത്തുകൂടുന്നു. ബീഫ് ഭക്ഷിച്ചതിെൻറ പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ കോളജുകളിലെ വിദ്യാർഥികളാണ് മൂന്നുമിനിറ്റ് ദൈർഘ്യമുള്ള ഇൗ ചെറുനാടകം അവതരിപ്പിച്ചത്. ഡോക്യുമെൻററി നിർമാതാവ് സബ ദിവാകറിെൻറ നേതൃത്വത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 'നോട്ട് ഇൻ മൈ നെയിം' കാമ്പയിെൻറ ഭാഗമായായിരുന്നു പ്രതിഷേധം. തുടർന്ന് നടന്ന സമ്മേളനത്തിൽ, ബീഫ് കൈവശം വെച്ചിട്ടുണ്ടെന്നാരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍ ഒരു സംഘം കൊലപ്പെടുത്തിയ ജുനൈദ് എന്ന പതിനാറുകാരന് െഎക്യദാർഢ്യം പ്രഖ്യാപിച്ച പ്ലക്കാർഡുകളുമേന്തി രാജ്യത്ത് ഇതുവരെ ബീഫിെൻറ പേരിലുണ്ടായ െകാലപാതകങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾ സംസാരിച്ചു. എറണാകുളം മഹാരാജാസ്, യു.സി കോളജ്, സെൻറ് ആൽബർട്ട്സ്, പ്രസ് അക്കാദമി, തേവര സേക്രഡ് ഹാർട്ട് എന്നിവിടങ്ങളിലെ നൂറോളം വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പെങ്കടുത്തത്. നിഖിൽ ചന്ദ്രൻ കാർട്ടൂൺ വരച്ചു. ഹംസ, ടി.ടി. നിഖിൽ എന്നിവർ കവിത ആലപിച്ചു. അധ്യാപിക റിമ, വിഷ്ണു, ഫയാസ്, അശ്വിൻ, അതുൽ, ഹരി നായ്ക്, നിഖിൽ, അർജുൻ, നവീൻ, ഹരികൃഷ്ണൻ, ലിൻസൺ, സിദ്ധാർഥ് ഭട്ടതിരി, അനുരാഗ്, മാളവിക, ജോസ്, നിഖിൽ മാത്യു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.