സ്വാശ്രയ കോളജുകളില്‍ ഓഡിറ്റിങ് നടത്തണം -കെ.എസ്.യു കൊച്ചി: സ്വാശ്രയ മാനേജ്മെൻറ് കോളജുകളില്‍ ഓഡിറ്റിങ് നടത്തി കുട്ടിക്ക് പഠിക്കാന്‍ വരുന്ന ചെലവ് സര്‍ക്കാര്‍ വിലയിരുത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കെ.എസ്.യു ഓഡിറ്റിങ് നടത്തി കോളജുകള്‍ക്ക് ഉണ്ടാവുന്ന യഥാര്‍ഥ ചെലവുകൾ സര്‍ക്കാറിനെ ബോധ്യപ്പെടുത്തും. മാനേജ്മെൻറുകളുടെ വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്തും. തുടർന്ന് എല്ലാ ജില്ലകളിലും സമരം ആരംഭിക്കും. തിങ്കളാഴ്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ എം.ബി.ബി.എസ് ഫീസ് 65,000 രൂപയാക്കിയപ്പോൾ സമരം നടത്തിയവരാണ് എസ്.എഫ്.െഎ. അവർ ഇൗ പ്രശ്നത്തിൽ വിദ്യാർഥികളുടെ ഭാഗത്ത് നിൽക്കുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യും. ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിെര ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കും. മാനേജ്മെൻറുകള്‍ ചെലവ് പെരുപ്പിച്ച് കാണിച്ചതാണെന്ന് ഫീസ് റെഗുലേറ്ററി കമീഷൻ വിലയിരുത്തിയിട്ടും വര്‍ധിപ്പിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും അഭിജിത് അവശ്യപ്പെട്ടു. നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിഖില്‍ ദാമോദര്‍, ജെ.എസ്. അഖില്‍, അലോഷ്യസ് സേവ്യര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.