ആലപ്പുഴ: നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായി ആലപ്പുഴയിൽ സെമിനാറും വിദ്യാർഥികളുടെ മാതൃക പാർലമെൻറും നിയമസഭ മ്യൂസിയത്തിെൻറ പ്രദർശനവും സംഘടിപ്പിക്കും. ജൂലൈ 21, 22 തീയതികളിൽ നഗരസഭ ടൗൺ ഹാളിലാണ് ആഘോഷം. വിദ്യാർഥി പാർലമെൻറ് ജില്ല പഞ്ചായത്ത് ഹാളിലായിരിക്കും. കാർഷിക ഭൂപരിഷ്കരണ നിയമം കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് സെമിനാർ ചർച്ച ചെയ്യുക. സ്കൂൾ മാതൃക പാർലമെൻറിൽ 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെയാണ് പങ്കെടുപ്പിക്കുക. 60 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. ഇതിൽ 30 പേരാവും സജീവമായി പാർലമെൻറിൽ പ്രവർത്തിക്കുക. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇതിനുള്ള പട്ടിക ജൂലൈ ഒന്നികം നൽകണമെന്ന് കലക്ടർ വീണ എൻ. മാധവൻ നിർദേശിച്ചു. ഐക്യകേരളത്തിനും മുെന്നയുള്ള തിരുവിതാംകൂർ, കൊച്ചി നിയസഭകളുടെയും ചരിത്രമുൾക്കൊള്ളുന്നതാണ് നിയമസഭ മ്യൂസിയത്തിെൻറ പ്രദർശനം. 'എെൻറ നിയമസഭ' ഡോക്യുമെൻററിയും പ്രദർശിപ്പിക്കും. പ്രവേശനം 10ന് ആരംഭിക്കും ആലപ്പുഴ: തിരുവനന്തപുരം കാഞ്ഞിരംപാറയിൽ പ്രവർത്തിക്കുന്ന സംസ്ഥാന വനിത വികസന കോർപറേഷൻ ഫിനീഷിങ് സ്കൂൾ, റീച്ചിൽ ജൂലൈ 10ന് ആരംഭിക്കുന്ന പ്രഭാത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ടാലി കോഴ്സിൽ അക്കൗണ്ടിങ്, ടാക്സ്സേഷൻ, പേ റോൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിെൻറ കാലാവധി ഒരു മാസവും സർട്ടിഫിക്കേഷൻ േപ്രാഗാമിങ്ങിന് 50 ദിവസവുമാണ്. ദാരിദ്യരേഖക്ക് താഴെയുള്ളവർക്ക് ഫീസ് ഇളവ് നൽകും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻറ് അസിസ്റ്റൻസ് ലഭ്യമാണ്. ഫോൺ: 0471 2365445, 9496015051. ഇ-മെയിൽ: info@reach.org.in ഒറ്റത്തവണ രജിസ്േട്രഷനിൽ അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി ആലപ്പുഴ: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് കേരള പബ്ലിക് സർവിസ് കമീഷെൻറ ഉന്നതതല സംഘം പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷനിൽ പരിശീലനം നൽകി. കമീഷൻ അംഗം ആർ. പാർവതീദേവി ഉദ്ഘാടനം ചെയ്തു. പി.എസ്.സി സെക്രട്ടറി സാജു ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, ജില്ല േപ്രാജക്ട് മാനേജർ ബെറിൽ തോമസ് എന്നിവർ സംസാരിച്ചു. പി.എസ്.സി രജിസ്േട്രഷന് പുറമെ ഐ.ടി ആക്ട്, ആധാർ ആക്ട്, സൈബർ സുരക്ഷ എന്നിവയെ സംബന്ധിച്ച് ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ പി. പാർവതീദേവി, വേണുഗോപാൽ (സൈബർ സെൽ), ഇഗ്നേഷ്യസ് (പൊലീസ് രഹസ്യാന്വേഷണ വിഭാഗം) എന്നിവർ പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.