തട്ടുകട നടത്തുന്നയാളെ വെട്ടിപ്പരിക്കേൽപിച്ചു

ചേര്‍ത്തല: നഗരത്തിൽ . ചേർത്തല ദേവിക്ഷേത്രത്തിന് സമീപം കട നടത്തുന്ന ചക്കരകുളം വിജയ വിഹാറിൽ സുനുവാണ് (45) കൈക്ക് വെട്ടേറ്റ് ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മുഹമ്മ കൊച്ചുവെളി ജിജിത്താണ് (38) പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. പരസ്യ മദ്യപാനം സംബന്ധിച്ച് പൊലീസിന് വിവരം നൽകിയെന്ന പേരിലായിരുന്നു ആക്രമണം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ബുധനാഴ്ച വടിവാളുമായി എത്തിയ പ്രതി സുനുവിനെ ആക്രമിക്കുകയായിരുന്നു. സമീപത്തെ മറ്റ് കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്നാണ് സുനുവിനെ രക്ഷിച്ചത്. ജിജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്തതായി ചേര്‍ത്തല പൊലീസ് അറിയിച്ചു. പ്രതികൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു കായംകുളം: മോഷണക്കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തഴവ സ്വദേശികളായ ദിനു രംഗൻ, ശ്രീജിത് എന്നിവരാണ് അകമ്പടി ഡ്യൂട്ടിക്കു പോയ പൊലീസുകാരെ ട്രെയിനിൽനിന്ന് തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചത്. ആലപ്പുഴയിൽനിന്ന് തിരികെ തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേ കായംകുളം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ശുചിമുറിയിൽനിന്ന് ഇറങ്ങിയ പ്രതികൾ വാതിലിനു മുന്നിൽ നിന്നിരുന്ന പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിറെക ഓടിയ പൊലീസുകാരും വിവരമറിഞ്ഞ് കായംകുളം സ്റ്റേഷനിൽനിന്നെത്തിയ എസ്.ഐ ബാബു കുറുപ്പി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് പ്രതികളെ പിടികൂടി. സംഭവത്തിൽ തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പിലെ സി.പി.ഒ സി. ബിനുകുമാറിന് കൈമുട്ടിന് പരിേക്കറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.