കൊച്ചി മെട്രോ നിർമാണ പ്രവർത്തനത്തിൽ ക്രെയിൻ സർവിസിനിടെ അപകടം; തൊഴിലാളി മരിച്ചു

മെട്രോ നിർമാണത്തിനിടെ ഇരുമ്പുവടം തലയിൽ പതിച്ച് തൊഴിലാളി മരിച്ചു കൊച്ചി: കൊച്ചി മെട്രോയുടെ നിർമാണത്തിന് എത്തിച്ച ക്രെയി​െൻറ കേടുപാട് പരിഹരിക്കുന്നതിനിടെ ഇരുമ്പുവടം തലയിൽ ഇടിച്ച് തൊഴിലാളി ക്രെയിനിൽനിന്ന് വീണ് മരിച്ചു. ഝാർഖണ്ഡ് സ്വദേശി ദണ്ടർ മെഹ്തയാണ് (22) മരിച്ചത്. ഗുരുതര പരിക്കേറ്റ ഝാർഖണ്ഡ് സ്വദേശി മുകേഷ് മെഹ്ത (25) എറണാകുളം മെഡിക്കൽ ട്രസ് റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈറ്റില കുന്നറ പാർക്കിന് സമീപം മെട്രോ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കേടായ ക്രെയിൻ മുകളിൽ കയറി നന്നാക്കുന്നതിനിടെയായിരുന്നു അപകടം. റിപ്പയർ ചെയ്യുന്നതിനുള്ള സൗകര്യത്തിന് തൊഴിലാളികൾ ചേർന്ന് വലിച്ച് മാറ്റിപ്പിടിച്ച ഇരുമ്പുവടം പിടിവിട്ടതാണ് ദണ്ടറി​െൻറ തലയിൽ പതിക്കാനിടയായത്. ഇടിയുടെ ആഘാതത്തിൽ സുരക്ഷാ ഹെൽമറ്റ് പൊട്ടിപ്പോയി. താഴെവീണ ദണ്ടറിനെ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. വൈറ്റില -പേട്ട റീച്ചിലെ മെട്രോ നിർമാണക്കരാർ ഏറ്റെടുത്ത ഇറ റാഗാൻ കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളിയാണ് ഇദ്ദേഹം. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. രാജേന്ദ്ര മെഹ്തയാണ് ദണ്ടർ മെഹ്തയുടെ പിതാവ്. മുകേഷ് മെഹ്തയുടെ നില ഗുരുതരമാണ്. ഇയാളെ വ​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.