കൊച്ചി: കൊച്ചിയിൽ ഷാഡോ പൊലീസ് നടത്തിയ റെയ്ഡിൽ 720 ഗ്രാം കഞ്ചാവും 20 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി അഞ്ചുപേർ പിടിയിൽ. രാജസ്ഥാൻ ശിവാന സ്വദേശി അശോക് മിശ്രമാൽ, ആലുവ സ്വദേശി ജിലു, െചങ്ങന്നൂർ സ്വദേശി ഡിബിൻ, ആലുവ തുരുത്ത് സ്വദേശികളായ സഫ്വാൻ, ആൽഫി എന്നിവരാണ് പിടിയിലായത്. 20 കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി അശോക് മിശ്രമാലിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുണ് പിടികൂടിയത്. കോളജുകളുെടയും സ്കൂളുകളുെടയും സമീപെത്ത കച്ചവടക്കാർക്കായിരുന്നു ഇവ വിറ്റിരുന്നത്. കച്ചവടക്കാർക്കിടയിൽ അശോക് ബായ് എന്നറിയപ്പെട്ടിരുന്ന ഇയാളെ പൊലീസ് കുറച്ചുനാളുകളായി നിരീക്ഷിച്ചുവരുകയായിരുന്നു. ഒരിക്കൽ െപാലീസിെൻറ പിടിയിൽനിന്ന് തെന്നിമാറിയ ഇയാൾ ഷാഡോ സബ് -ഇൻസ്പെക്ടർ ഹണി കെ. ദാസിെൻറ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണത്തിലായിരുന്നു. വിദ്യാർഥികളെ കഞ്ചാവ് ഇടനിലക്കാരായി ഉപയോഗിച്ചിരുന്ന ജിലു, ഡിബിൻ എന്നിവരെ 620 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ആവശ്യക്കാർക്ക് വിൽക്കാൻ പോകുന്ന സമയത്താണ് എറണാകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടിയത്. തുടർന്ന് നടന്ന റെയ്ഡിൽ 100 ഗ്രാം കഞ്ചാവുമായാണ് സഫ്വാൻ, ആൽഫി എന്നിവരെ പിടിച്ചത്. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ക്രൈം ഡിറ്റാച്മെൻറ് അസി. കമീഷണർ ബിജി ജോർജിെൻറ നിർദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. കടവന്ത്ര സബ്- ഇൻസ്പെക്ടർ എം.കെ. സജീവ്, എറണാകുളം സൗത്ത് സബ് -ഇൻസ്‌പെക്ടർ ദ്വിജേഷ്, സെൻട്രൽ സബ് -ഇൻസ്‌പെക്ടർ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. സിവിൽ െപാലീസ് ഓഫിസർമാരായ അഫ്സൽ, ഹരിമോൻ, ടി.ടി. സാനു, ജയരാജ്, വിനോദ് സാനുമോൻ, യൂസഫ്, രഞ്ജിത്, വിശാൽ, ഷാജിമോൻ എന്നിവർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.