സെപ്റ്റിക് ടാങ്ക് മാലിന്യം റോഡരികില്‍ തള്ളുന്നതിനെതിരെ പൊലീസ് പട്രോളിങ്​ ശക്തമാക്കണം ^പി.ടി. തോമസ് എം.എല്‍.എ

സെപ്റ്റിക് ടാങ്ക് മാലിന്യം റോഡരികില്‍ തള്ളുന്നതിനെതിരെ പൊലീസ് പട്രോളിങ് ശക്തമാക്കണം -പി.ടി. തോമസ് എം.എല്‍.എ കാക്കനാട്: സെപ്റ്റിക് ടാങ്ക് മാലിന്യം റോഡരികില്‍ തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിന് പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ നിര്‍ദേശം നല്‍കി. തൃക്കാക്കര നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഊര്‍ജിത പകര്‍ച്ചവ്യാധി അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്താന്‍ എം.എല്‍.എ ലേബര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് എല്ലാ വകുപ്പുകളുടെയും സംയോജിത പ്രവര്‍ത്തനമുണ്ടാകണമെന്ന് എം.എല്‍.എ അഭ്യര്‍ഥിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വാര്‍ഡ് കൗണ്‍സിലർമാർ, മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ec2 PT Thomas 2 തൃക്കാക്കര നഗരസഭ കൗണ്‍സില്‍ ഹാളില്‍ പി.ടി. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ഊര്‍ജിത പകര്‍ച്ചവ്യാധി അവലോകന യോഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.