കൂത്താട്ടുകുളം: പുതുതായി പണിത ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര 25 അമ്പലങ്ങളിലെ സ്വീകരണത്തിനു ശേഷം ബുധനാഴ്ച വൈകീട്ട് ആറിന് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വ്യാഴാഴ്ച വൈകീട്ട് 6.30ന് കൂത്താട്ടുകളം മഹാദേവ ക്ഷേത്രത്തിൽ എത്തും. തുടർന്ന് ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലേക്ക് സ്വീകരണ ഘോഷയാത്ര നടക്കും. ഏഴിന് സാംസ്കാരിക സമ്മേളനവും ആദരിക്കലും നടക്കും. വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ചുവരെ നീളുന്ന പ്രതിഷ്ഠക്രിയകൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ ആർ. ശ്യാംദാസ്, കെ.ആർ. സോമൻ, എൻ.സി. വിജയകുമാർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.