ജുനൈദി​െൻറ കൊലപാതകം; സംഘ്​പരിവാർ വംശഹത്യക്കെതിരെ സമരപ്പെരുന്നാൾ

വടുതല: ഹരിയാനയിൽ സംഘ്പരിവാർ കൊലപ്പെടുത്തിയ 16കാരൻ ജുനൈദിന് വേണ്ടി ജില്ലയുടെ വിവിധ ഇടങ്ങളിൽ എസ്.ഐ.ഒയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരവും പ്രതിഷേധപ്രകടനവും നടന്നു. പശുവി​െൻറ പേരുപറഞ്ഞ് മുസ്‌ലിമിനെയും ദലിതരെയും കൊന്നൊടുക്കുന്ന സംഘ്പരിവാർ ഭീകരർക്ക് തക്ക ശിക്ഷ നൽകണമെന്നും സ്വന്തം മൂക്കിന് കീഴെ നടക്കുന്ന കൊടിയ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ എല്ലാ മതസ്ഥരും ഒന്നുചേർന്ന് പ്രതിഷേധിക്കണമെന്നും ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ആലപ്പുഴ സക്കരിയ ബസാർ, നീർക്കുന്നം അൽഹുദ മസ്ജിദ്, വടുതല ജങ്ഷൻ എന്നിവിടങ്ങളിലാണ് മയ്യിത്ത് നമസ്കാരവും പ്രതിഷേധപ്രകടനവും നടന്നത്. മയ്യിത്ത് നമസ്കാരങ്ങൾക്ക് എസ്.ഐ.ഒ സംസ്ഥാനസമിതി അംഗം ഷഹിൻ ഷിഹാബ്, ഫസലുദ്ദീൻ മൗലവി, ഏരിയ സെക്രട്ടറി അസ്‌ലം ഷാ എന്നിവർ നേതൃത്വം നൽകി. അക്ഷയകേന്ദ്രങ്ങളിൽ സംവിധാനങ്ങൾ ഇല്ല; നാട്ടുകാർ ദുരിതത്തിൽ അരൂർ: ആധാർ കാർഡിലെ തിരുത്തുകൾ വരുത്താനുള്ള സംവിധാനങ്ങൾ അരൂരിലെ അക്ഷയകേന്ദ്രങ്ങളിൽ ഇല്ലാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. പാൻകാർഡുമായി ആധാർ കാർഡ് ലിങ്കുചെയ്യുന്നതിന് ഓൺലൈൻ വഴി ശ്രമം നടത്തിയപ്പോഴാണ് ആധാറിലെ തെറ്റുകൾ പലർക്കും മനസ്സിലായത്. തെറ്റുകൾ തിരുത്തിയ ആധാർ കാർഡുകളുമായി മാത്രമേ പാൻ കാർഡ് ലിങ്ക്ചെയ്യാൻ കഴിയൂ. ഇതിന് അരൂരിലെ അക്ഷയകേന്ദ്രങ്ങളിൽ എത്തിയപ്പോഴാണ് ആധാർ തിരുത്താനുള്ള അധിക സംവിധാനങ്ങൾ ഇവിടെ ഇല്ലെന്ന് തിരിച്ചറിയുന്നത്. അരൂക്കുറ്റി വടുതലയിലെ അക്ഷയ കേന്ദ്രത്തിലെത്തിയാണ് അരൂർ മേഖലയിലുള്ളവർ ആധാർ തിരുത്തുന്നത്. ഇൗ മാസം 30ന് മുമ്പ് ആധാർ-പാൻ ലിങ്കിങ് പൂർത്തിയാക്കണമെന്നാണ് സർക്കാർ അറിയിപ്പ്. എന്നാൽ, ഇതിന് സംവിധാനങ്ങൾ എല്ലാ അക്ഷയകേന്ദ്രത്തിലും ഏർപ്പെടുത്താതിരിക്കുന്നതിനെതിരെ പ്രതിഷേധം വർധിക്കുകയാണ്. പെരുന്നാൾ കിറ്റ് വിതരണം അമ്പലപ്പുഴ: പീപിൾസ് ഫൗണ്ടേഷൻ അമ്പലപ്പുഴ ഏരിയയുടെ ആഭിമുഖ്യത്തിൽ തീരദേശ മേഖലയിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം കെ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് മൊയ്തീൻ കിറ്റ് വിതരണം നടത്തി. ജനസേവന വിഭാഗം സെക്രട്ടറി അനസ് തെക്കേകര, അസീർ, താജുദ്ദീൻ, യാസിർ, ജസീർ, സഫീർ, നവാസ്, എസ്.ഐ.ഒ ഏരിയ സെക്രട്ടറി സഫറുല്ല എന്നിവർ നേതൃത്വം നൽകി. വണ്ടാനം, നീർക്കുന്നം, കാക്കാഴം എന്നീ തീരദേശ മേഖലയിലെ 1000 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.