മലങ്കര ഡാമി​െൻറ ഷട്ടര്‍ തുറന്നു: മൂവാറ്റുപുഴയാറ്റില്‍ ജലനിരപ്പുയര്‍ന്നു

മൂവാറ്റുപുഴ: കനത്തമഴയും മലങ്കര ഡാമി​െൻറ ഷട്ടര്‍ തുറന്നതുമൂലം മൂവാറ്റുപുഴയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇതോടെ ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാൻ റവന്യൂ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. നഗരത്തിലെ കൊച്ചങ്ങാടി, എടങ്ങഴി, ഇ.ഇ.സി മാര്‍ക്കറ്റ്, റോട്ടറി റോഡ് എന്നിവിടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വരുംദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ വെള്ളം കയറുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. മഴ കനത്തതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽപെടുകയാണ്. കിലോമീറ്ററുകളോളം വാഹനനിരയാണ്. ചാറ്റല്‍മഴയുണ്ടായാല്‍പോലും ഇപ്പോള്‍ നഗരം നിശ്ചലമാകുന്ന അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.