അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമനം: റിപ്പോർട്ടും സർക്കാറി​െൻറ വിശദീകരണ പത്രികയും ഉടൻ ഹാജരാക്കണം

കൊച്ചി: ടോമിൻ ജെ. തച്ചങ്കരി ട്രാൻസ്പോർട്ട് കമീഷണറായിരിക്കെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമനം നടത്തിയതിനെതിരായ വിജിലൻസ് കേസി​െൻറ ത്വരിതാന്വേഷണ റിപ്പോർട്ടും സർക്കാറി​െൻറ വിശദീകരണ പത്രികയും രണ്ടാഴ്ചക്കകം ഹാജരാക്കാൻ ഹൈകോടതി നിർദേശിച്ചു. മോട്ടോർ വാഹന വകുപ്പിൽ മിനിസ്റ്റീരിയൽ സ്റ്റാഫായിരുന്ന തന്നെ തൃശൂരിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നിയമിച്ചതിനെതിരായ വിജിലൻസ് കേസ് റദ്ദാക്കാൻ ശ്രീഹരി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. ബി.ടെക് ബിരുദമുള്ള തനിക്ക് നിയമനം നൽകിയതിൽ ക്രമക്കേടില്ലെന്നും വിജിലൻസ് അന്വേഷണം നിയമവിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാര​െൻറ വാദം. ഹരജി പരിഗണിച്ചപ്പോൾ ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിവരുകയാണെന്നും ജൂൈല ആദ്യം റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകുമെന്നും സർക്കാർ ബോധിപ്പിച്ചു. തുടർന്നാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചശേഷം റിപ്പോർട്ടും ഹരജിയിൽ സർക്കാറി​െൻറ വിശദീകരണപത്രികയും സമർപ്പിക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.