ബൈജു കൊട്ടാരക്കരയുടെ വീട് ജപ്തി ചെയ്യല്‍; പലിശയില്‍ വിട്ടുവീഴ്ച ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ നിർദേശം

ea + ec ആലുവ: സിനിമ സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീട് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട പരാതിയില്‍ പലിശ ഇനത്തില്‍ വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ബാങ്കിനും പരാതിക്കാരനും നിർദേശം നല്‍കി. ഫെഡറല്‍ ബാങ്ക് വരാപ്പുഴ ശാഖക്കെതിരെ നൽകിയ പരാതിയിലാണ് കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസി​െൻറ നിർദേശം. എറണാകുളത്ത് ഹോട്ടല്‍ തുടങ്ങിയപ്പോഴാണ് ബൈജു മൂന്നു ഘട്ടമായി വരാപ്പുഴയിലെ വീട് പണയംെവച്ച് ഫെഡറല്‍ ബാങ്കില്‍ നിന്ന് 1,12,00,000 രൂപ വായ്പ എടുത്തത്. 2016വരെ 1,06,00,000 രൂപ തിരിച്ചടച്ചിരുന്നു. ഇതിനിടയില്‍ 2013ല്‍ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് നോട്ടീസ് അയച്ചപ്പോള്‍ ഹൈകോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങുകയും ഡി.ആര്‍.ടി കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. 2016ല്‍ ഹോട്ടല്‍ നഷ്ടത്തിലായപ്പോള്‍ നിര്‍ത്താന്‍ തീരുമാനിക്കുകയും വായ്പ തീര്‍ക്കണമെന്ന് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബാക്കിയുള്ള ആറു ലക്ഷം രൂപക്ക് പലിശയടക്കം ബാങ്ക് ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയാണ്. ബൈജുവിനോട് നേരത്തേ പറഞ്ഞതിെനക്കാള്‍ കൂടിയ നിരക്കിലാണ് പലിശ കണക്കാക്കിയിരുന്നതത്രെ. അതിനാല്‍ത്തന്നെ ഇത് അടക്കാന്‍ കഴിയില്ലെന്ന് ബാങ്കിനെ അറിയിക്കുകയും ചെയ്തു. ഇതിനുശേഷം 2016 ഏപ്രില്‍ 26ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വാതില്‍ പൊളിച്ച് അകത്തുകയറി ബാങ്ക് ജപ്തി ചെയ്യുകയായിരുന്നെന്ന് ബൈജു പറയുന്നു. ഡി.ആര്‍.ടിയില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് അനധികൃതമായും തങ്ങളെ അറിയിക്കാതെയും ജപ്തി ചെയ്തത്. വീട് തിരികെ നൽകാന്‍ ആറുലക്ഷം രൂപക്ക് 85 ലക്ഷം പലിശ അടക്കണമെന്ന് ആവശ്യപ്പെട്ടതായും പരാതിക്കാരന്‍ പറയുന്നു. സിറ്റിങ്ങിനുശേഷം ഇരുകൂട്ടരോടും അടുത്ത മാസം 17നുമുമ്പ് ഒത്തുതീര്‍പ്പാക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.