പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി

ആലുവ: ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു ആലുവ മേഖല കമ്മിറ്റി ട്രാഫിക് പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. സി.പി.എം ചൂർണിക്കര ലോക്കൽ കമ്മിറ്റി അംഗവും ചുമട് യൂനിയൻ മേഖല കമ്മിറ്റി അംഗവുമായ അബ്‌ദുറഹ്മാനെ ജാമ്യമില്ല വകുപ്പിൽ കള്ളക്കേസിൽ കുടുക്കിയ ആലുവ ട്രാഫിക് എസ്.ഐയുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ആലുവ മാർക്കറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തി‍​െൻറ ടയറി‍​െൻറ കാറ്റ് അഴിച്ചുവിട്ട ട്രാഫിക് എസ്.ഐയുടെ നിയമവിരുദ്ധ നടപടിയെ ചോദ്യം ചെയ്തതിനാണ്‌ കള്ളക്കേസെടുത്തതെന്ന് സമരക്കാർ ആരോപിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. വി.സലിം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മേഖല സെക്രട്ടറി എ.പി.ഉദയകുമാർ, പ്രസിഡൻറ് എം.ജെ. ടോമി, പി.ആർ. അശോക് കുമാർ എന്നിവർ സംസാരിച്ചു. മാർച്ചിന് പി.എം. സഹീർ, പി.എം.ബാലകൃഷ്ണൻ, കെ.എ.അലിയാർ, രാജീവ് സക്കറിയ, ടി.ജി.സണ്ണി, കെ.ഐ. കുഞ്ഞുമോൻ, പി.ടി.പ്രഭാകരൻ, എ.എം.അബ്‌ദുൽ കരീം, ബൈജു ജോർജ് എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea55 police march ചുമട്ടു തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ആലുവ മേഖല കമ്മിറ്റി ട്രാഫിക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.