ആലങ്ങാട്: കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലെ ജൂലൈ അഞ്ചിന് നടക്കും. രാവിലെ 5.30ന് നിർമാല്യദർശനം, ആറിന് ഗണപതിഹോമം, 7.30ന് കളഭ-കലശ പൂജകൾ, പത്തുമുതൽ കളഭാഭിഷേകം, ഉച്ചപൂജ, അന്നദാനം എന്നിവ നടക്കും. ഉച്ചക്ക് രണ്ടിന് ഇടനാട് ഡോ. രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.