കനത്ത മഴയിൽ മരം റോഡിലേക്ക് ചരിഞ്ഞു

ആലങ്ങാട്: . ആലുവ-പറവൂർ റോഡിൽ മാളികംപീടികക്ക് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 2.30ഒാടെയാണ് സംഭവം. വൈദ്യുതി ലൈനുകള്‍ തകരുകയും മണിക്കൂറുകളോളം വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു. പകല്‍ ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിൽ വളരെനേരം ഗതാഗതവും തടസ്സപ്പെട്ടു. ഈ വഴിയരികിൽ അപകടഭീഷണിയുയർത്തി നിരവധിമരങ്ങൾ ഇനിയുമുണ്ട്. ഏതാനും മാസംമുമ്പ് യു.സി കോളജിലും കോട്ടപ്പുറത്തും റോഡരികിൽ മരങ്ങൾ കടപുഴകിയിരുന്നു. അന്നും വൻ അപകടമാണ് ഒഴിവായത്. കോട്ടപ്പുറം ഇരവിപുരം ക്ഷേത്രത്തിന് സമീപം പൊട്ടൻതറ വസുമതി, നെല്ലിക്കാപ്പറമ്പ് അമ്മിണി രാജൻ എന്നിവരുടെ പുരയിടങ്ങളിലും മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണെങ്കിലും അപകടം ഒഴിവായി. ഇരുവരുടെയും വീടിന് ഭാഗികമായി കേടുപാട് ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.