ചെറിയ പെരുന്നാൾ ആഘോഷിച്ചു

എടവനക്കാട്: അന്തോഷനിറവിൽ . പുതുവസ്ത്രങ്ങൾ ധരിച്ചും സുഗന്ധദ്രവ്യങ്ങൾ പൂശിയും വിശ്വാസികൾ ഈദ്ഗാഹുകളിലും പള്ളികളിലും പ്രാർഥനക്കെത്തി. ഒരുമാസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ജീവിതവിശുദ്ധി നിലനിർത്തണമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു. വൈപ്പിൻ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവനക്കാട് എസ്.പി സഭ സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ ഈദ്ഗാഹിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. മെഹബൂബ് കൊച്ചി പ്രഭാഷണത്തിനും ഖുതുബക്കും നേതൃത്വം നൽകി. എടവനക്കാട് ജുമാമസ്ജിദിൽ അബൂബക്കർ റഷാദിയും കടപ്പുറം ബദ്‌രിയ്യ ജുമാമസ്ജിദിൽ മുഹമ്മദ് മുബാറക് മന്നാനിയും ഇല്ലത്തുപടി സലഫി ജുമാമസ്ജിദിൽ സജ്ജാദ് ഫാറൂഖിയും പഴങ്ങാട് മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ അഷ്റഫ് ബാഖവിയും നായരമ്പലം ജുമാമസ്ജിദിൽ പള്ളിക്കര അബൂബക്കർ മൗലവി അൽഖാസിമിയും ചെറായി ജുമാമസ്ജിദിൽ സലീം മിസ്ബാഹിയും മുനമ്പം ജുമാമസ്ജിദിൽ കെ.എ. ഹസൻ അഹ്സനിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.