ലഹരിവിരുദ്ധ കാമ്പയിൻ രണ്ടാംഘട്ടം ആരംഭിച്ചു

മട്ടാഞ്ചേരി: എന്തും കൗതുകമായി കാണുന്ന വിദ്യാർഥികളാണ് ലഹരി മാഫിയയുടെ കൈകളിൽ അകപ്പെടുന്നതെന്ന് കൊച്ചി സബ് ജഡ്ജ് എ.എസ്. മല്ലിക. എറണാകുളം ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും കൊച്ചി താലുക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ കാമ്പയിൻ രണ്ടാംഘട്ടം ഫോർട്ട്കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരിന്നു അവർ. കുട്ടികൾ ചതിക്കുഴികളിൽപ്പെടാതിരിക്കാൻ മാതാപിതാക്കളുടെ ശ്രദ്ധയാണ് പ്രധാനം. രാജ്യവും സമൂഹവും നിലനിൽക്കാൻ ആവശ്യമായ പുതുതലമുറയെ ലഹരി മാഫിയകളുടെ കൈകളിലെത്താതിരിക്കാൻ എല്ലാവരും ജാഗരൂകരാകണമെന്നും മല്ലിക പറഞ്ഞു. സബ് ജഡ്ജി സി.എസ്. മോഹിത് മുഖ്യപ്രഭാഷണം നടത്തി. ഫോർട്ട്കൊച്ചി സ​െൻറ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് അഡ്വ. രാജേഷ് ആൻറണി അധ്യക്ഷത വഹിച്ചു. സെൻട്രൽ സ്റ്റേഷൻ സി.ഐ അനന്തലാൽ ബോധവത്കരണ ക്ലാസ് നയിച്ചു. അഡ്വ. കെ.എ. സലിം, അഡ്വ. ശ്രിലികുമാർ, അധ്യാപിക ഷേർളി ആഞ്ജലോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.