ആലപ്പുഴ ലൈവ്​

ഷെഡ്യൂൾ എച്ച് 1 മരുന്നുകളുടെ ദുരുപയോഗത്തിലും വർധന ആരോഗ്യവകുപ്പ് പ്രത്യേക പട്ടികയിൽപ്പെടുത്തിയ ഷെഡ്യൂൾ എച്ച് 1 വിഭാഗത്തിൽ ഉള്ള മരുന്നുകളുടെ ദുരുപയോഗത്തിൽ വൻ വർധനയാണ് കഴിഞ്ഞ രണ്ട് വർഷകാലങ്ങളിൽ ജില്ലയിൽ ഉണ്ടായത്. പ്രഫഷനൽ വിദ്യാഭ്യാസം നടത്തുന്നവരാണ് ഇത്തരം മരുന്നുകളുടെ ആവശ്യക്കാർ. സർക്കാർ ആശുപത്രികൾ വഴിയും സ്വകാര്യ ഫാർമസികൾ വഴിയുമാണ് ഇവ യഥേഷ്ടം വിദ്യാർഥികൾക്കിടയിൽ എത്തിയിരുന്നത്. മരുന്നി​െൻറ ലഭ്യത ഉറപ്പാക്കുന്നതിന് വൻ ലോബികളാണ് മധ്യവർത്തികളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നത്. പഠനകാലത്ത് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറക്കാനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് ഇരകളും വെളിപ്പെടുത്തുന്നത്. ഗുളിക രൂപത്തിലും ആംപ്യൂളുകളായും ലഭിക്കുന്ന മരുന്നുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. മരുന്ന് ദുരുപയോഗം ചെയ്യുന്നതറിഞ്ഞ് ആരോഗ്യവകുപ്പ് ശക്തമായ നടപടികളാണ് പിന്നീട് സ്വീകരിച്ചത്. ഇതിനെതിരെ ഡ്രഗ്സ് കൺട്രോളറും ജില്ല ഫാർമസിസ്റ്റ് കൗൺസിലും എക്സൈസ് വകുപ്പും ചേർന്ന് ജില്ലയിൽ വ്യാപകമായി പരിശോധന നടത്തി. സർക്കാർ-സ്വകാര്യ ഫാർമസികളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാതെ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ അനധികൃതമായി വിൽപന നടത്തിയതായി തെളിഞ്ഞു. ഡോക്ടറുടെ വ്യാജ കുറുപ്പടി ഉപയോഗിച്ചാണ് മരുന്നുകൾ വൻതോതിൽ വിറ്റുപോയത്. ഇതിന് കൂട്ടുനിന്ന ഫാർമസികളുടെ ലൈസൻസ് സർക്കാർ റദ്ദാക്കുകയുമായിരുന്നു. മരുന്നുകളുടെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ട സർക്കാർ ഫാർമസികളെ നിരീക്ഷിക്കാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജില്ല ഡ്രഗ്സ് കൺട്രോളറും എക്സൈസും ചേർന്ന് മിന്നൽ പരിശോധന നടക്കുന്നുണ്ട്. അതോടൊപ്പം ഫാർമസികളിൽ ഷെഡ്യൂൾ എച്ച് വൺ വിഭാഗം മരുന്നുകൾ വാങ്ങുന്നവരുടെ വിവരശേഖരണം നടത്താനും ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചു. മരുന്ന് വാങ്ങുന്നവരുടെ പേര് വിവരങ്ങൾ ഷെഡ്യൂൾ എച്ച് വൺ ബുക്കുകളിൽ ഫാർമസി അധികൃതർ രേഖപ്പെടുത്തണം. നടപടിയുമായി സഹകരിച്ചില്ലെങ്കിൽ സ്ഥാപനത്തി​െൻറ ലൈസൻസ് റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം അറിയിച്ചു. മദ്യ-മയക്കുമരുന്ന് ഉപയോഗത്തി​െൻറ വിപത്തുകൾ മദ്യവും മയക്കുമരുന്നും ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന വ്യതിയാനങ്ങളെപ്പറ്റി വിശദമായ പഠനങ്ങള്‍ വൈദ്യശാസ്ത്രത്തിലുണ്ട്. മദ്യപാനം കൊണ്ട് ഏറ്റവും അധികം ഉപദ്രവം ഉണ്ടാകുന്നത് കരളിനാണ്. ഫാറ്റി ലിവർ, ആള്‍ക്കഹോളിക് സിറോസിസ് ഓഫ് ലിവർ, മഞ്ഞപ്പിത്തം മുതലായവ ഉദാഹരണങ്ങളാണ്. കൂടാതെ ദഹനക്കേട്, ക്ഷീണം, രക്തം ഛര്‍ദിക്കല്‍ മുതലായവ മദ്യപാനികളില്‍ സാധാരണമാണ്. വിഷപദാർഥങ്ങളെ നിർവീര്യമാക്കുന്ന കരളി​െൻറ ധര്‍മം തകരാറിലാകുന്നതിലൂടെ വിഷദ്രവ്യങ്ങള്‍ തലച്ചോറിലെത്താനും ഇതുമൂലം ബോധക്ഷയം ഉണ്ടാകുന്ന രോഗി മരിക്കാനുമുള്ള സാധ്യതയും വളരെയേറെയാണ്. വൈറസ് ബാക്ടീരിയ, അമീബ തുടങ്ങിയ ജീവികളുടെ ആക്രമണം ഏറ്റവും കൂടുതലുണ്ടാകുന്നത് മദ്യപാനികളുടെ കരളിലാണ്. മദ്യവും ലഹരി പദാര്‍ഥങ്ങളും തലച്ചോറിനെ ബാധിക്കുന്നതിലൂടെ നിയന്ത്രണംവിട്ട പെരുമാറ്റം, നടപ്പ്, സംസാരം തുടങ്ങിയവ ഉണ്ടാകുന്നു. കൈകാലുകളെ ശരിയാംവിധം നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു. സെറിബല്ലത്തിനുണ്ടാകുന്ന തകരാര്‍ മൂലം വിറയലും ഉണ്ടാകുന്നു. ബുദ്ധിമാന്ദ്യം ഉണ്ടാകുകയും വ്യക്തിയുടെ വിവേചന സാമർഥ്യത്തെയും സ്ഥിരീകരണ ശക്തിയെയും ഇത് ബാധിക്കുകയും ചെയ്യുന്നു. ഓര്‍മശക്തി പൂർണമായും നശിക്കുക അമിതമദ്യപാനികളില്‍ സാധാരണയാണ്. ഇതുമൂലം അയാള്‍ ഭാവനയില്‍ പല അസത്യ സംഭവങ്ങളും നെയ്തെടുക്കാനുള്ള വ്യഗ്രത കാണിക്കുന്നു. ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. വരുമാനത്തി​െൻറ നല്ലൊരു ഭാഗം ഇവക്കായി നീക്കിവെക്കുന്നതിലൂടെ കുടുംബം, കുട്ടികൾ, അവരുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം അവതാളത്തിലാകുന്നു. തങ്ങളുടെയും സഹജീവികളുടെയും ജീവന്‍ അപഹരിക്കുന്ന വിധം വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതും പതിവാണ്. മയക്കുമരുന്നിന് അടിമപ്പെട്ട മനുഷ്യമനസ്സുകള്‍ മാനുഷികമായ വികാരങ്ങളും മൂല്യങ്ങളും അതിവേഗം വിസ്മരിക്കുന്നു. വഴക്കുകള്‍ക്കും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇത് കാരണമാകുന്നു. നിസ്സാര പ്രകോപനങ്ങള്‍ പോലും വലിയ സംഭവങ്ങള്‍ക്ക് വഴിതെളിക്കുന്നു. തയാറാക്കിയത്: ആർ. ബാലചന്ദ്രൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.