ഇൻബോക്​സ്​

നഗരചത്വരത്തി​െൻറ ശോച്യാവസ്ഥ മാറ്റണം ആലപ്പുഴ നഗരചത്വരത്തി​െൻറ ശോച്യാവസ്ഥ മാറ്റി കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ നടപടി സ്വീകരിക്കണം. ചത്വരത്തി​െൻറ പരിസരം കാടുകയറി മൂടിയിരിക്കുകയാണ്. ചത്വരത്തിന് സിനിമ സംവിധായകൻ ശശികുമാറി​െൻറ പേര് നൽകണമെന്ന കലാകാരന്മാരുടെ ആവശ്യം അധികൃതർ നിരാകരിക്കുകയും ചെയ്തു. പ്രശ്നത്തിൽ അധികാരികൾ ഉടൻ ഇടപെട്ട് പരിഹാരം കാണണം. കലാരംഗത്ത് പ്രവർത്തിക്കുന്ന സാവാക് (സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള) പോലുള്ള സംഘടനകൾ നഗരചത്വരത്തിലെ പ്രശ്നങ്ങൾ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. കലയോടും കലാകാരന്മാരോടുമുള്ള അവഗണനക്കെതിരെ അധികാരികളെ പ്രതിഷേധം അറിയിക്കാൻ കലാസംഘടനകൾ മുന്നോട്ടുവരണം. എസ്. കൃഷ്ണകുമാർ നെടുമുടി ====================== മാലിന്യം ഒഴുക്കുന്നത് തടയണം താമരക്കുളം പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള ടി.എ. കനാലിൽ മാലിന്യം ഒഴുക്കുന്നത് തടയാൻ നടപടി സ്വീകരിക്കണം. ഇലിപ്പക്കുളം ശാസ്താൻറക്കടത്ത്-ചീപ്പുമുക്ക് ഭാഗത്ത് കറുത്ത വെള്ളമാണ് ഒഴുകുന്നത്. ദേഹത്ത് വീണാൽ ചൊറിഞ്ഞ് തടിക്കുന്ന തരത്തിലുള്ള മാലിന്യങ്ങളാണ് ഒഴുക്കുന്നത്. ഇതി​െൻറ ഉറവിടം കണ്ടെത്തി തടയാൻ ഇടപെടലുകളുണ്ടാകണം. ബഷീർ ശാസ്താ​െൻറക്കടത്ത് ഇലിപ്പക്കുളം ======================= കടൽക്ഷോഭത്തിൽ വീട് തകർന്നവരെ സംരക്ഷിക്കണം കടൽക്ഷോഭത്തിൽ വീട് തകർന്നവരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കാലവർഷം തുടങ്ങി ഇതുവരെ 12 വീടുകൾ പൂർണമായും 49 വീടുകൾ ഭാഗികമായും നശിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. നിർധനരായവരാണ് കൂടുതലും ഈ ദുരന്തത്തിന് ഇരയായിരിക്കുന്നത്. നാശനഷ്ടം ഉണ്ടായവർക്ക് എത്രയുംവേഗം തുക സർക്കാർ അനുവദിക്കണം. വീട് തകർന്നവർ എങ്ങനെ കഴിയുന്നു എന്ന് തിരക്കാൻ പോലും സർക്കാർ ശ്രമിക്കാത്തത് ദുഃഖകരമാണ്. ആൻറണി വർഗീസ് കഞ്ഞിപ്പാടം ======================== ആലപ്പുഴ നഗരത്തിലെ ട്രാഫിക് സംവിധാനം ഉടച്ച് വാർക്കണം ആലപ്പുഴ നഗരത്തിലെ ട്രാഫിക് സംവിധാനം ഉടച്ച് വാർക്കണം. മുമ്പ് തിങ്കളാഴ്ച മാത്രമായിരുന്നു തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ എല്ലാ ദിവസവും സമാന സ്ഥിതിയാണ് കണ്ടുവരുന്നത്. ഇതിന് ഉദ്യോഗസ്ഥർ പരിഹാരം കാണണം. ട്രാഫിക് ഉദ്യോഗസ്ഥർ തന്നെയാണ് ഈ പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് പരാതി. ആവശ്യത്തിന് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ട്രാഫിക് പരിഷ്കാരം കൊണ്ടുവരാതിരിക്കുകയുമാണ് വേണ്ടത്. അശാസ്ത്രീയമായി കൊണ്ടുവരുന്ന ഓരോ പരിഷ്കാരവും ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ. കെ.പി. മുഹമ്മദ് നാസർ വട്ടയാൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.