കളമശ്ശേരി: ഗ്യാസ് പൈപ്പ് സ്ഥാപിക്കുന്നവർ അനുമതിയില്ലാതെ കുടിവെള്ള പൈപ്പിലെ വാൽവ് അടച്ചതിനെ തുടർന്ന് എച്ച്.എം.ടി. കോളനി ഭാഗത്ത് . ഗ്യാസ് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ വാൽവ് അടക്കുകയായിരുന്നു. അതോടെ നഗരസഭ പത്താം വാർഡ് പരിസരത്ത് ശനിയാഴ്ച രാത്രി മുതൽ കുടിവെള്ളം മുടങ്ങുകയായിരുന്നു. പ്രദേശവാസികൾ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാൽവ് അടച്ചത് മനസ്സിലായത്. വാട്ടർ അതോറിറ്റി വാൽവ് തുറന്നതോടെ പെട്ടെന്നുള്ള വെള്ളത്തിെൻറ അമിത പ്രവാഹത്തിൽ പെരിങ്ങഴ അമ്പലത്തിന് സമീപം പൈപ്പ് തകർന്നു. ഇതോടെ ജലവിതരണം വീണ്ടും തടസ്സപ്പെട്ടു. പിന്നീട് അടിയന്തര അറ്റകുറ്റപ്പണി നടത്തി ഞായറാഴ്ച രാത്രിയോടെ വിതരണം പുനഃസ്ഥാപിച്ചതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. മുൻകൂട്ടി അറിയിപ്പ് നൽകാതെയാണ് ഗ്യാസ് ലൈൻ പൈപ്പ് അധികൃതർ നിർമാണം നടത്തുന്നത്. ഇതിനെതിരെ നോട്ടീസ് നൽകുമെന്ന് വാട്ടർ അതോറിറ്റി എ.ഇ. അറിയിച്ചു. വൈദ്യുതി മുടങ്ങും കളമശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.എഫ് റോഡ്, സൗത്ത് കളമശ്ശേരി, ടി.വി.എസ് ജങ്ഷൻ, മൂലേപ്പാടം, എച്ച്.എം.ടി ജങ്ഷൻ, ഐ.ടി.ഐ തുടങ്ങിയ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.