കളമശ്ശേരി: ആഹാരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസർക്കാറിെൻറ നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെറിയ പെരുന്നാൾ നമസ്കാരത്തിനുശേഷം ജുമാമസ്ജിദുകളിലും ഈദ്ഗാഹുകളിലും നടത്തും. ജില്ല ജമാഅത്ത് കൗൺസിലിെൻറ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഭീമഹരജി നൽകുന്നതിെൻറ ഭാഗമായാണ് ഒപ്പുശേഖരണം. മദ്യവർജനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാറിെൻറ മദ്യനയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഭീമഹരജി നൽകുമെന്ന് എറണാകുളം ജില്ല ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് ടി.എ. അഹമദ് കബീർ എം.എൽ.എയും സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് റഹ്മാനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.