മാവേലിക്കര: പുളിമൂട്ടില്‍ പാലത്തില്‍ വിളക്കുകള്‍ തെളിയാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുമരത്തില്‍ റീത്തുവെക്കുകയും കരിങ്കൊടി കെട്ടുകയും കൈവരികളില്‍ മെഴുകുതിരി തെളിക്കുകയും ചെയ്തു. നഗരസഭ ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ വിവിധ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ അറിയിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍ തട്ടാരമ്പലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുജിത്ത് പുല്ലംപ്ലാവില്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി വടക്കൻ മേഖല ജനറൽ സെക്രട്ടറി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. അശോകൻ, ഹരി, അതുല്‍, അജ്മൽ, അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ചികിത്സച്ചെലവ് സർക്കാർ വഹിക്കണം ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദനത്തിന് ഇരയായി കഴുത്തിനും കൈക്കും പരിക്കേൽക്കുകയും കാഴ്ചക്ക് തകരാർ സംഭവിക്കുകയും ചെയ്ത കാർത്തികപ്പള്ളി പഞ്ചായത്ത് അംഗവും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റോഷിെൻറ ചികിത്സച്ചെലവ് സർക്കാർ വഹിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി. ഷുക്കൂർ ആവശ്യപ്പെട്ടു. ബ്ലീച്ചിങ് പൗഡർ മുഖത്ത് വിതറി റോഷിനെയും കൂടെയുണ്ടായിരുന്ന ഷിയാസിെനയും കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പെരുന്നാൾ നമസ്കാരം ആലപ്പുഴ വഴിച്ചേരി സെൻട്രൽ മുഹ്യിദ്ദീൻ ജുമാമസ്ജിദ്: അഷ്റഫ് ഹുദവി -8.30 സിവിൽ സ്റ്റേഷൻ മഹല്ല്: സിറാജുദ്ദീൻ അഷ്റഫി -8.30 പുളിമൂട് ജുമാമസ്ജിദ്: അബ്ദുൽ റഹീം ഉലൂമി -8.30 ചാത്തനാട് മുഹ്യിദ്ദീൻ ജുമാമസ്ജിദ്: മുഹമ്മദ് ഹസൻ അൽഖാസിമി -8.30 നെൽപ്പുര ജുമാമസ്ജിദ്: ശിഹാബുദ്ദീൻ മന്നാനി -8.30 പുത്തൻ മസ്ജിദ്: എ.എം.എം. റഹ്മത്തുല്ല മുസ്ലിയാർ -8.30 ചാരുംമൂട് ചുനക്കര വടക്ക് നൂറുൽ ഇസ്ലാം മുസ്‌ലിം ജമാഅത്ത്: മൂസ മൗലവി --9.00 ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത്: ബിലാൽ ബാഖവി -9.00 വള്ളികുന്നം കടുവിനാൽ മുസ്ലിം ജമാഅത്ത്: താഹ മിസ്ബാഹി -9.00 താമരക്കുളം കല്ലൂർ പള്ളി മുസ്ലിം ജമാഅത്ത്: ഷിഹാബുദ്ദീൻ സഖാഫി -9.00 ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത്: സൈനുല്ലാബ്ദീൻ മളാഹിരി- -8.30 നൂറനാട് കാവുമ്പാട് മുസ്ലിം ജമാഅത്ത്: മാഹീൻ അൽഖാസിമി -8.30 ചെങ്ങന്നൂർ കൊല്ലകടവ് മുസ്ലിം ജമാഅത്ത്: ഹബീബുല്ല ഖാസിമി -9.00 പുന്തല മുസ്ലിം ജമാഅത്ത്: ഹാഷിം സഖാഫി കണിയാപുരം -9.00 മുളക്കുഴ മുസ്ലിം ജമാഅത്ത്: സൈനുദ്ദീൻ ഖാസിമി -9.00 മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ്: എം.എ. മുഹമ്മദ് ഫൈസി -9.00 ഇരമത്തൂർ ജുമാമസ്ജിദ്: മുഹമ്മദ് ഷബീർ മഹ്ളരി -8.30 പാവുക്കര ജുമാമസ്ജിദ്: നസീമുദ്ദീൻ അഹ്സനി അൽ കാമിൽ സഖാഫി -8.00 നിരണം മാലിക് ദീനാർ മസ്ജിദ്: അനസ് മഹ്ളരി -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.