വിദേശമദ്യ വിൽപനശാലക്കെതിരെയുള്ള പോരാട്ടം 55 നാൾ പിന്നിട്ടു

ചെങ്ങന്നൂർ: നഗരസഭയിലെ തോട്ടിയാട്ട് കവലയിൽ നടന്നുവരുന്ന വിദേശമദ്യ വിൽപനശാലക്കെതിരെയുള്ള പോരാട്ടം 55 നാൾ പിന്നിട്ടു. ഇതി​െൻറ ഭാഗമായി സമരവേദിയിൽ അംഗങ്ങൾ കഞ്ഞിവെച്ച് കുടിച്ചു. ജനകീയ സമരത്തെത്തുടർന്ന് നഗരസഭ അടച്ചുപൂട്ടിയ ബിവറേജസ് കോർപറേഷ​െൻറ മദ്യവിൽപനശാല തുറന്നുകൊടുക്കാൻ തീരുമാനം എടുത്തത് സമരക്കാരെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചെങ്ങന്നൂർ മുൻസിഫ് കോടതിയിലും ഹൈകോടതിയിലും ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുള്ളപ്പോഴാണ് നഗരസഭയുടെ പുതിയ നടപടി. സമരവേദിയിൽ ചേർന്ന അടിയന്തര യോഗം കൗൺസിലർ ബി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൊക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ മധു ചെങ്ങന്നൂർ പ്രമേയം അവതരിപ്പിച്ചു. കെ.ആർ. പ്രഭാകരൻ നായർ, ആർ. പാർഥസാരഥി വർമ, രമേശ് പേരിശ്ശേരി, കല രമേശ്, ടി. കോശി, സജു ഇടക്കല്ലിൽ, ഫാ. ജോൺ ചാക്കോ, കെ. ബിമൽജി, ഫിലിപ് ജോൺ പുന്നാട്ട്, അജി ആർ. നായർ, രാജമ്മ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമം മാന്നാർ: ജനമൈത്രി പൊലീസ് മാന്നാർ യൂനിറ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം സി.െഎ ഷിബു പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഗംഗാധരൻ പിള്ള അധ്യക്ഷത വഹിച്ചു. എസ്.ഐ കെ. ശ്രീജിത്ത്, വി.എ. മുഹമ്മദ് ബഷീർ, സി.ആർ.ഒ അഡീഷനൽ എസ്.ഐ റെജൂബ് ഖാൻ, ഷാജി കടവിൽ, ഹാറൂൺ, വിനു ഗ്രീത്തോസ്, അൻഷാദ്, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. മാന്നാർ: മീഡിയ സ​െൻററി​െൻറ ഇഫ്താർ സംഗമത്തോടനുബന്ധിച്ച് നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സാജു ഭാസ്കർ അധ്യക്ഷത വഹിച്ചു. കെ. സുരേഷ്കുമാർ, എം.ബി. സനൽകുമാരപ്പണിക്കർ, ഷാജി കുരട്ടിക്കാട്, ഡൊമനിക് ജോസഫ്, വി.കെ. ഹരികുമാർ, വിവൺ നിബു, സി.ഐ. നിയാസ്, അനസ് നാഥൻപറമ്പിൽ, ജയിംസ് ചക്കാലയിൽ, മണിക്കുട്ടൻ പ്രണവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.