റോഡ്​ തോടായി; ജനം ദുരിതത്തിൽ

തുറവൂർ: നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന കരോട്ട് ഭാഗം റോഡ് തോടായി. കുത്തിയതോട് പഞ്ചായത്ത് 13, 14 വാർഡുകളുടെ അതിർത്തിയിലൂടെ പോകുന്ന ചൊങ്ങംതറ-സദനം റോഡിൽ കരോട്ട് ഭാഗെത്ത റോഡാണ് വെള്ളക്കെട്ടിലായത്. പ്രദേശവാസികൾക്ക് ചാവടി മാർക്കറ്റിലേക്കും വിദ്യാർഥികൾക്ക് തുറവൂർ ടി.ഡി സ്കൂൾ, പറയകാട് ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലേക്കും പോകുന്നത് ഇതുവഴിയാണ്. റോഡ് നിർമിച്ചതിനുശേഷം ഇതുവരെ പുനർനിർമാണ പ്രവർത്തനം നടത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. നാലുകുളങ്ങര, പൊൻപുറം എന്നിവിടങ്ങളിലേക്ക് പോകാൻ മറ്റുവഴികളില്ലാത്തതിനാൽ റോഡിലെ വെള്ളക്കെട്ട് നീന്തിയാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൂറവൂർ താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു തുറവൂർ: സി.പി.എം അരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ താലൂക്ക് ആശുപത്രിയും പരിസരപ്രദേശവും ശുചീകരിച്ചു. അഡ്വ. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും താലൂക്ക് ആശുപത്രി ജീവനക്കാരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും പങ്കാളികളായി. ഏരിയ സെക്രട്ടറി പി.കെ. സാബു, അഡ്വ. എൻ.പി. ഷിബു, കെ.വി. ദേവദാസ്, സി.ടി. വിനോദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.