ടി.എസ്​. മുരളി അനുസ്​മരണം

കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ബെഫി കേരള) സ്ഥാപക ജനറൽ സെക്രട്ടറിയും എറണാകുളത്ത് സാംസ്കാരിക രാഷ്ട്രീയമണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന ടി.എസ്. മുരളിയുടെ അനുസ്മരണസമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ബാങ്ക് ജീവനക്കാരുടെ പ്രസിദ്ധീകരണമായ ബാങ്ക് വർക്കേഴ്സ് ഫോറത്തി​െൻറ 'ടി.എസ്. മുരളി പതിപ്പ്' സാനു മാഷിന് നൽകി സി.െഎ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പ്രകാശനം ചെയ്തു. നരേഷ്പാൽ സ​െൻററിലെ ഹാളിന് ടി.എസ്. മുരളി സ്മാരകഹാൾ എന്ന് കെ.എൻ. രവീന്ദ്രനാഥ് നാമകരണം നടത്തി. ഹാളിൽ ടി.എസ്. മുരളിയുടെ ചിത്രം എം.എം. ലോറൻസ് അനാച്ഛാദനം ചെയ്തു. ബെഫി മുൻ അഖിലേന്ത്യ പ്രസിഡൻറ് പി. സദാശിവൻപിള്ള ടി.എസ്. മുരളി അനുസ്മരണപ്രഭാഷണം നടത്തി. ബെഫി അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ അധ്യക്ഷതവഹിച്ചു. കെ.എൻ. ഗോപിനാഥ്, സി.എം. ദിനേശ്മണി, സി.കെ. മണിശങ്കർ, കലാമണ്ഡലം പ്രഭാകരൻ, പോൾ മുണ്ടാടൻ (എ.െഎ.ബി.ഒ.സി), സുധാകരൻ (എൻ.സി.ബി.ഇ), േജാസൺ സി.ഡി (എ.െഎ.ബി.ഇ.എ), അനന്തനാരായണൻ (എൻ.ഒ.ബി.ഡബ്ല്യു), പി.എൻ. സീനുലാൽ എന്നിവർ സംസാരിച്ചു. മുൻ എം.പി പി. രാജീവ് സ്വാഗതവും ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.