'പരിഹാരം^2017' 27ന് ആലുവയിൽ

'പരിഹാരം-2017' 27ന് ആലുവയിൽ കൊച്ചി: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടി 'പരിഹാരം-2017' ആലുവ താലൂക്കിൽ 27ന് നടത്തും. ആലുവ മുനിസിപ്പൽ ടൗൺ ഹാളിലാണ് പരിപാടി. മാർച്ച് 29 മുതൽ ഏപ്രിൽ 18 വരെ പൊതുജനങ്ങളിൽനിന്ന് വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട 230 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷം അപേക്ഷയും. 27ന് നടക്കുന്ന പരിപാടിയിലും പൊതുജനങ്ങൾക്ക് കലക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകും. പകർച്ചപ്പനി: പ്രതിരോധപ്രവർത്തനങ്ങളുമായി കെ.ജി.എം.ഒ.എ കൊച്ചി: ജില്ലയിൽ പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ സമയം ജോലി ചെയ്തും പനി ക്ലിനിക്കുകൾ ആരംഭിച്ചും സർക്കാർ ഡോക്ടർമാരുടെ സംഘടന. ആശുപത്രികളിലെ തിരക്ക് പരിഗണിച്ച് ഉച്ച കഴിഞ്ഞും രോഗികളെ പരിശോധിക്കാനും മരുന്ന് നൽകാനും സന്നദ്ധരായിരിക്കുമെന്ന് കെ.ജി.എം.ഒ.എ എറണാകുളം ബ്രാഞ്ച് ഭാരവാഹികൾ അറിയിച്ചു. സഞ്ചരിക്കുന്ന പനി പരിശോധന വാഹനം ഏതെങ്കിലും പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് മുൻകൈയെടുക്കും. ജനറൽ ആശുപത്രിയുടെ നേതൃത്വത്തിലെ മൊബൈൽ ക്ലിനിക് ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് ആർ.എം.ഒ ഡോ. സിറിയക് പറഞ്ഞു. ഉച്ച കഴിഞ്ഞ് പനി ക്ലിനിക്കും പ്രത്യേക വാർഡും കൂടുതൽ കിടക്കകളും സജ്ജീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഡി.എം.ഒയും ഐ.എം.എയും ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്. പകർച്ചപ്പനി നിയന്ത്രിക്കാനുള്ള സർക്കാർ നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും കെ.ജി.എം.ഒ.എ ജില്ല ഭാരവാഹികളായ ഡോ. പി.കെ. സുനിൽ, ഡോ. സിറിൾ ജി. ചെറിയാൻ, ഡോ. ആശ വിജയൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.