അഗതിമന്ദിരത്തിൽ നോമ്പുതുറ

പള്ളുരുത്തി: ദീപം പള്ളുരുത്തിയുടെ ആഭിമുഖ്യത്തിൽ നഗരസഭയുടെ പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം നോമ്പുതുറ സംഘടിപ്പിച്ചു. കൗൺസിലർ ടി.കെ. അഷറഫ് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സംഘടന ദേശീയ പ്രസിഡൻറ് കെ.യു. ഇബ്രാഹിം റമദാൻ റിലീഫ് വിതരണം ചെയ്തു. കൗൺസിലർമാരായ കെ.ആർ. പ്രേംകുമാർ, സുനില ശെൽവൻ, ഗീത പ്രഭാകരൻ, മാധ്യമപ്രവർത്തകരായ വി.പി. ശ്രീലൻ, എം.എം. സലീം, ഡോ. ഹിത, എ.എം. ഷരീഫ്, കെ.പി. സോമൻ, കെ. സുരേഷ്, എം.എച്ച്. കബീർ, വി.ഡി. മജീന്ദ്രൻ, അലീമ നസീർ, പി.എം. ഹനീഫ, പി.ജി. ഹാരിഷ്, ടി.എസ്. രവീന്ദ്രൻ, പി.ഡി. സുരേഷ്, സി.യു. പ്രസാദ്, വി.പി. ബാബു എന്നിവർ സംസാരിച്ചു. സുരക്ഷ റിഫ്ലക്റ്റർ സ്ഥാപിച്ചു പള്ളുരുത്തി: നിരവധി അപകടമരണങ്ങൾക്ക് കാരണമായ മരുന്ന് കടയിൽ റോഡരികിലെ ഭീമൻ ആൽമരത്തിൽ ജയിൻ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ സുരക്ഷ റിഫ്ലക്റ്റർ സ്ഥാപിച്ചു. റോഡിന് ക്രമേണ വീതി കൂട്ടിയപ്പോഴാണ് ഏറെ പഴക്കമുള്ള ആൽമരം റോഡിനകത്തായത്. രാത്രി വാഹനങ്ങൾ ഇടിച്ച് അപകടം പെരുകിയതോടെയാണ് ട്രാഫിക് പൊലീസി​െൻറ സഹകരണത്തോടെ അന്തർദേശീയ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള റിഫ്ലക്റ്റർ സ്ഥാപിച്ചത്. ട്രാഫിക് എസ്.െഎ പി.പി. സുധീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജയിൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജയിൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുനില ശെൽവൻ, എം.എം. സലീം, പി.കെ. സുദേവ്, മഹേഷ്, ജിതേന്ദ്ര രമേശ് വോറ, സുധി മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.