മൂവാറ്റുപുഴ: യാത്രക്കാർക്ക് ദുരിതം വിതച്ച് നഗരത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ. മഴ പെയ്താൽ മുഴുവൻ വെള്ളവും കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ കിട്ടും. വെയിലാെണങ്കിലൊ പേരിനുപോലും തണൽ കിട്ടുകയുമില്ല. . ഇതാണ് നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ 'പ്രത്യേകത' . അശാസ്ത്രീയമായി നിർമിച്ച നഗരത്തിലെ ഇത്തരം കാത്തിരിപ്പു കേന്ദ്രങ്ങൾക്കെതിരെ നിർമാണ സമയത്തുതന്നെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ, ഇതൊന്നും കൂട്ടാക്കാതെയായിരുന്നു നിർമാണം. അരമനപടിയിൽ ആലുവ ,എറണാകുളം, കാക്കനാട്, കാളിയാർ, കോതമംഗലം, അടിവാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കായി രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രമാണ് അടുത്തടുത്തായുള്ളത്. ചോർച്ചക്ക് പുറമെ ഇവിടെ കയറി നിൽക്കുന്നവർക്ക് മഴ ചാറിയാൽ നനയാനാണ് യോഗം. ഇതിനു പുറമെ മലിനജലം ഒഴുകിയെത്തി കാലുകൾ നനക്കുകയും ചെയ്യും. ഇത് തന്നെയാണ് പലതിെൻറയും അവസ്ഥ. പലതും കാലപഴക്കത്താൽ ചോർന്നൊലിക്കുന്ന നിലയിലുമാണ്. വഴിയാത്രക്കാർ അടക്കമുള്ളവരുടെ ആശ്രയമായ കാത്തിരിപ്പുകേന്ദ്രങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.