500 സ്വകാര്യ പി.എഫ്​ ട്രസ്​റ്റുകളെ ഇ.പി.എഫ്​.ഒ ഏറ്റെടുക്കുന്നു

ന്യൂഡൽഹി: ചെറുകിട സ്വകാര്യ പ്രോവിഡൻറ് ഫണ്ട് (പി.എഫ്) ട്രസ്റ്റുകളെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ഏറ്റെടുക്കുന്നു. പെൻഷനും ഇൻഷുറൻസും കൂടാതെ ഒരു കോടി രൂപയിൽ താഴെ ശേഖരമുള്ളതോ 20ൽ താഴെ അംഗങ്ങളുള്ളതോ ആയ 500ഒാളം സ്വകാര്യ പി.എഫ് ട്രസ്റ്റുകളെയാണ് ഏറ്റെടുക്കുക. ഇതുകൂടാതെ കൂടുതൽ അംഗങ്ങളും ശേഖരവുമുള്ള ആയിരത്തോളം പി.എഫ് ട്രസ്റ്റുകളെ നിരീക്ഷിക്കാനും നീക്കമുണ്ട്. ഇൗ പരിഷ്കരണങ്ങൾ നടപ്പാക്കാനായി 1952ലെ ഇ.പി.എഫ് സ്കീം ഭേദഗതി ചെയ്യാനാണ് പദ്ധതി. അംഗങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായാണ് ചെറുകിട പി.എഫ് ട്രസ്റ്റുകളെ ഇ.പി.എഫ്.ഒ ഏറ്റെടുക്കുന്നത്. നിലവിൽ ഇ.പി.എഫ്.ഒ ഒാൺലൈനായി നൽകുന്ന പല സൗകര്യങ്ങളും ചെറുകിട ട്രസ്റ്റുകൾക്ക് ലഭിക്കുന്നില്ല. പരിഷ്കരണം നടപ്പാവുന്നതോടെ ഇൗ സ്വകാര്യ പി.എഫ് ട്രസ്റ്റുകളുെട ഇ.പി.എഫ് റിേട്ടൺ ഫയൽ ചെയ്യുന്നതിൽനിന്നുള്ള ഇളവിൽ മാറ്റംവരും. 180 ദിവസം വരെ മാത്രമേ ഇൗ ഇളവുണ്ടാവൂ. ചുരുങ്ങിയത് 500 അംഗങ്ങളും 100 കോടിയിൽ കുറയാത്ത ശേഖരവുമുള്ള കമ്പനികൾക്കു മാത്രമേ സ്വകാര്യ ട്രസ്റ്റുകൾ നടത്താനാവൂ എന്ന നിബന്ധനയും ഇതോടൊപ്പം നിലവിൽവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.