വിമലമാതാ പള്ളിയില്‍ മോഷണം

മൂവാറ്റുപുഴ: കദളിക്കാട് . വെള്ളിയാഴ്ച രാത്രി 12 ഒാടെയാണ് മോഷണം നടന്നത്. വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്്ടാക്കള്‍ പള്ളിക്കുള്ളിലുണ്ടായിരുന്ന നാല് നേര്‍ച്ചപ്പെട്ടികള്‍ പുറത്തെത്തിച്ചു. രണ്ട് നേര്‍ച്ചപ്പെട്ടികള്‍ പൊളിച്ച് അതിലുണ്ടായിരുന്ന മൂവായിരത്തോളം രൂപ അപഹരിച്ചു. ഇരുമ്പുപെട്ടികളാണ് പൊളിച്ചത്. ഇതിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല. തടിയില്‍ തീര്‍ത്ത രണ്ട് നേര്‍ച്ചപ്പെട്ടികള്‍ കുത്തിപ്പൊളിക്കാത്ത നിലയിലുമായിരുന്നു. മോഷ്ടാവ് കൊണ്ടുവന്നതെന്ന് കരുതുന്ന ചുറ്റികയും നേര്‍ച്ചപ്പെട്ടികള്‍ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വാഴക്കുളം പൊലീസ് പട്രോളിങ്ങിനിടെ ജീപ്പി​െൻറ വെളിച്ചം ശ്രദ്ധയില്‍പെട്ടതോടെ മോഷ്്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പള്ളി സങ്കീര്‍ത്തിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് വാഹനം നിര്‍ത്തി വികാരി ഡോ. തോമസ് ചെറുപറമ്പിലിനെ വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നേര്‍ച്ചപ്പെട്ടികള്‍ സ്‌കൂള്‍മുറ്റത്തുനിന്ന് കണ്ടെത്തിയത്. രാത്രിതെന്ന പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും മോഷ്്ടാക്കളെ പിടികൂടാനായില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വാഴക്കുളം എസ്‌.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.