ഇലഞ്ഞിയിൽ 238 പാക്കറ്റ് ഹാൻസ് പിടികൂടി

കൂത്താട്ടുകുളം: ഇലഞ്ഞിയിലെ രണ്ട് കടകളിൽനിന്ന് 238 പാക്കറ്റ് ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം കൂത്താട്ടുകുളം പൊലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചത്. ഇലഞ്ഞി കൊച്ചാലുങ്കൽ ടോമി കുര്യ​െൻറ കടയിൽനിന്നും 154 പാക്കറ്റും, കോളക്കൽ സിബി ജോർജി​െൻറ കടയിൽനിന്നും 84 പാക്കറ്റുമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികളും കുട്ടികളും ഉൾപ്പെടെ കടകളിലെ നിത്യസന്ദർശകരായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.