കൊച്ചി: നിയമവിരുദ്ധമായി വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ പിടിയിലായ കടവന്ത്ര സ്വദേശി മനീഷ്കുമാർ ഗുപ്തയെ കോടതി മൂന്നുദിവസത്തേക്ക് വനംവകുപ്പിെൻറ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച മുതൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാൾക്ക് ആനക്കൊമ്പ് നൽകിയ അങ്കമാലി സ്വദേശി ജോസിനെയും കേസിൽ പ്രതി ചേർത്തു. ശനിയാഴ്ച വൈകീട്ട് കോതമംഗലം മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കോടനാട് റേഞ്ച് ഓഫിസർ നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കണം. സംഭവശേഷം മുങ്ങിയ ജോസിനെ പിടികൂടാൻ വനംവകുപ്പ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. മനീഷ് ഗുപ്തക്കുവേണ്ടി കൊച്ചിയിൽനിന്നുള്ള അഭിഭാഷകനും ഹാജരായിരുന്നു. കേസിൽ ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ആനക്കൊമ്പ് കടത്താനുപയോഗിച്ച വാഹനം കണ്ടെത്താനുണ്ടെന്നും ആനക്കൊമ്പ് കള്ളക്കടത്തുകാരുമായി പ്രതിക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വനംവകുപ്പ് കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിയെ മേക്കപ്പാലം പൊലീസ് സ്റ്റേഷൻ ലോക്കപ്പിലേക്ക് മാറ്റി. ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെച്ചതിനാണ് വനംവകുപ്പ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡും വൈൽഡ് ലൈഫ് ൈക്രം കൺേട്രാൾ ബ്യൂറോയും ചേർന്നാണ് ബോബി ഗുപ്ത എന്ന മനീഷ്കുമാർ ഗുപ്തയുടെ കടവന്ത്രയിലെ വീട്ടിൽ നിന്ന് രണ്ടുദിവസം മുമ്പ് ആനക്കൊമ്പും മാനിെൻറ കൊമ്പും ചന്ദനത്തടിയും 50 കുപ്പി വിദേശമദ്യവും പിടികൂടിയത്. അങ്കമാലി സ്വദേശി ജോസിെൻറ ഉടമസ്ഥതയിലുള്ള ശശീന്ദ്രൻ എന്ന ഏഴുവർഷം മുമ്പ് ചരിഞ്ഞ ആനയുടെ കൊമ്പുകളാണെന്നും സൂക്ഷിക്കാൻ തന്നെ ഏൽപിച്ചതാണെന്നും നിയമപ്രകാരം ഇതിന് കരാറുണ്ടാക്കിയിട്ടുണ്ടെന്നുമാണ് മനീഷ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. മാനിെൻറ കൊമ്പ് ദക്ഷിണാഫ്രിക്കയിൽ നിന്ന് വാങ്ങിയതാണെന്ന മൊഴിയും വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. തമിഴ്നാട്ടിൽ കാണപ്പെടുന്ന ശിങ്കാരി മാനിേൻറതാണ് കൊെമ്പന്നാണ് വനംവകുപ്പിെൻറ നിഗമനം. ആനക്കൊമ്പും മാൻകൊമ്പും ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.