നിയന്ത്രിത അവധി നൽകണം

കാലടി: സ​െൻറ് തോമസ് ദിനമായ ജൂലൈ മൂന്നിന് ൈക്രസ്തവരായ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിയന്ത്രിത അവധി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി നിർവാഹക സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് ബിജു നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സി.പി. പോൾ, കെ.പി. ജോസ്, ദേവസി മാടൻ, ഷൈബി പാപ്പച്ചൻ, ടി.എ. അഗസ്റ്റിൻ, ദേവസിക്കുട്ടി പുന്നക്കൽ, പൗലോസ് ചുള്ളി, ഡേവീസ് തേയ്ക്കാനത്ത് എന്നിവർ സംസാരിച്ചു. ഇടമലയാർ ജലവിതരണ പദ്ധതി പരിഷ്കരിക്കണം കാലടി: ഇടമലയാർ ജലവിതരണ പദ്ധതിയെ കവരപ്പറമ്പ്, നായത്തോട് തുറ, ചെങ്ങൽ തോട്, കുഴിപ്ലം, മാങ്ങാതോട് വഴി പുതിയേടം, പാറപ്പുറത്തേക്ക് ബന്ധിപ്പിക്കാൻ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളുടെ നേതൃത്വത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു. വേനൽക്കാലത്ത് നായത്തോട് തുറയും ചെങ്ങൽ, മാങ്ങാതോട് എന്നീ കൈവഴികളും വറ്റി വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. ഇതുമൂലം കിണറുകളിൽ വെള്ളമില്ലാത്തതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മാലിന്യപ്രശ്നവുമുണ്ട്. ഇടമലയാർ കനാലിനെ ഈ പ്രദേശവുമായി ബന്ധിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് യോഗം വിലയിരുത്തി. കനാൽ നിർമിക്കുന്നതോടൊപ്പം ഒരുഭാഗത്ത് ഗതാഗതത്തിന് റോഡ് നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹണി ഡേവീസ് അധ്യക്ഷത വഹിച്ചു. ഇടമലയാർ പദ്ധതി അസി. എൻജിനീയർ ജയരാജൻ, സമദ് നെടുമ്പാശ്ശേരി, തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. സന്തോഷ്, പി.എച്ച്. നൗഷാദ്, വി.ഡി. ശശീന്ദ്രൻ, പി. അലിയാർ, പി.ഐ. നാദിർഷ, പി.ഐ. ദേവസിക്കുട്ടി പടയാട്ടിൽ, എ.എ. ഗോപി തുടങ്ങിയവർ പങ്കെടുത്തു. അമ്മ വായന പതിപ്പ് പ്രകാശനം കാലടി: കാഞ്ഞൂർ സ​െൻറ് മേരീസ് എൽ.പി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് അമ്മ വായന പതിപ്പി​െൻറ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്യാമള, ഹെഡ്മിസ്ട്രസ് ഡെയ്സി ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിൽനിന്ന് വിദ്യാർഥികൾക്ക് വിതരണം ചെയ്ത വിവിധ പുസ്തകങ്ങൾ അമ്മയും കുട്ടിയും ചേർന്ന് വായിച്ച് വായനക്കുറിപ്പ് ഉണ്ടാക്കി. ഈ വായനക്കുറിപ്പുകൾ സമാഹരിച്ചാണ് വായന പതിപ്പ് തയാറാക്കിയത്. കെ.എസ്.ആർ.ടി.സി ഡയറക്ടറായി സർക്കാർ നാമനിർദേശം ചെയ്ത മാത്യൂസ് കോലഞ്ചേരി. കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാണ് EK EA Mathews Kolenchery
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.