കേന്ദ്ര ജീവനക്കർ മനുഷ്യച്ചങ്ങല തീർത്തു

കൊച്ചി: കേന്ദ്ര ജീവനക്കാരോടുള്ള സർക്കാറി​െൻറ അവഗണനക്കെതിരെയും രാജ്യരക്ഷ മേഖലയുടെ സ്വകാര്യവത്കരണം നിർത്തിവെക്കണെമന്നും ആവശ്യപ്പെട്ട് കേന്ദ്ര ജീവനക്കാരുടെ സംഘടനകളും പെൻഷൻകാരും മനുഷ്യച്ചങ്ങല തീർത്തു. സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ മനുഷ്യച്ചങ്ങലക്കൊപ്പം പ്രതീകാത്മകമായി കോർപറേറ്റുകളുടെ കോലം കത്തിച്ചു. ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽവരെ തീർത്ത ചങ്ങലയിൽ കെ. ചന്ദ്രൻപിള്ള, എം.എം. ലോറൻസ്, കെ.എൻ. ഗോപിനാഥ്, സി.കെ. മണിശങ്കർ, എസ്. കൃഷ്ണമൂർത്തി, കെ.എ. അലി അക്ബർ, എം. അനിൽകുമാർ, സി.ഡി. നന്ദകുമാർ, കെ.വി. മനോജ് എന്നിവർ കണ്ണികളായി. ചങ്ങലക്കുശേഷം പൊതുയോഗം സി.െഎ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സി.കെ. മണിശങ്കർ അധ്യക്ഷത വഹിച്ചു. എം.എം. ലോറൻസ്, കെ.എൻ. ഗോപിനാഥ് (സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി), അഡ്വ. എം. അനിൽകുമാർ, ഇ.കെ. ഹസൻ റാവുത്തർ, ജോസി കെ. ചിറപ്പുറം എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ജില്ല സെക്രട്ടറി ഒ.സി. ജോയി സ്വാഗതവും കെ. ജയചന്ദ്രൻ (എ.െഎ.ഡി.ഇ.എഫ്) നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.