പുതുവൈപ്പ്​ സമര ഭൂമിയിൽ വിഭവങ്ങൾ കൈമാറി

കൊച്ചി: വെൽഫെയർ പാർട്ടി ജില്ലസമിതിയുടെ നേതൃത്വത്തിൽ പുതുവൈപ്പിലെ െഎ.ഒ.സി വിരുദ്ധ സമരസമിതിക്ക് അരിയും പച്ചക്കറി-പലവ്യഞ്ജനം അടക്കം വിഭവങ്ങൾ നൽകി. ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി വിഭവങ്ങൾ സമരസമിതി കൺവീനർ ജയഘോഷിന് നൽകി ഉദ്ഘാടനം ചെയ്തു. ട്രോളിങ് നിരോധനമടക്കം തീരഭൂമി വറുതിയിലാണ്. അതി​െൻറ കൂടെ സമരവും കൂടി വന്നപ്പോൾ അവസ്ഥ മനസ്സിലാക്കിയാണ് പാർട്ടി രംഗത്തിറങ്ങിയതെന്ന് ചികിത്സ സഹായനിധി കൈമാറി ജനറൽ സെക്രട്ടറി േജ്യാതിവാസ് പറവൂർ പറഞ്ഞു. നേരേത്ത ഗോശ്രീ ജങ്ഷനിൽനിന്നും വിവിധ മണ്ഡലങ്ങൾ ശേഖരിച്ച വിഭവങ്ങളുമായി വന്ന വാഹനങ്ങൾക്ക് സമരസമിതി സ്വീകരണം നൽകി. വിതരണത്തിന് വിവിധ മണ്ഡലം നേതാക്കൾ, സെക്രട്ടറിമാരായ ഷംസുദ്ദീൻ എടയാർ, മുസ്തഫ പള്ളുരുത്തി, സദീഖ് വെണ്ണല തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.