പകർച്ചപ്പനി പ്രചാരണം വിനോദസഞ്ചാര മേഖലയെയും ബാധിക്കുന്നു

നെടുമ്പാശ്ശേരി: പകർച്ചപ്പനി വ്യാപകമാണെന്ന പ്രചാരണം സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെയും ബാധിച്ചു. കേരളത്തിലെ പകർച്ചപ്പനി വാർത്തകൾ ദേശീയമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾ പ്രഖ്യാപിച്ച ചില വിനോദസഞ്ചാര ഗ്രൂപ്പുകൾ കേരളത്തെ ഒഴിവാക്കുകയാണ്. കുമരകം, അതിരപ്പിള്ളി, ആലപ്പുഴ മേഖലയിലേക്ക് കൂടുതൽ സർവിസുകൾ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് ടാക്സി ൈഡ്രവർമാരും ചൂണ്ടിക്കാട്ടുന്നു. സാധാരണ ജൂണിലും ജൂലൈയിലും കേരളത്തിലേക്ക് സഞ്ചാരികളുടെ വരവ് കുറവാണ്. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നും ചില ഗൾഫ് രാജ്യങ്ങളിൽനിന്നും തണുപ്പ് ആസ്വദിക്കുന്നതിന് ഈ മാസം കൂടുതൽ സഞ്ചാരികളെത്താറുണ്ട്. എന്നാൽ, രണ്ടുവർഷമായി ഇത്തരം സഞ്ചാരികളുടെ എണ്ണവും കുറയുകയാണ്. ശ്രീലങ്ക, ബാങ്കോക്ക് തുടങ്ങിയ ഇടങ്ങളിലേക്ക് 18,000 രൂപയിൽ താഴെ നൽകിയാൽ നാലുദിവസം വരെ നീളുന്ന വിനോദസഞ്ചാര പാക്കേജുകൾ നിലവിലുണ്ട്. ഇതേതുടർന്ന് ആഭ്യന്തര വിനോദസഞ്ചാരികളിൽ പലരും ഇത്തരം യാത്രകളിലേക്ക് തിരിയുകയാണ്. ആഭ്യന്തര വിനോദസഞ്ചാരത്തിന് ഇതിലും കൂടുതൽ തുക ചെലവഴിക്കേണ്ടിവരുന്നതിനാലാണിത്. BK11 െപൺകുട്ടിെയ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശി മഹേഷ് ഉപാധ്യായയെ (ലക്കി ശർമ) എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ BK12, BK13 പകർച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തിൽ കേരള ഫയർഫോഴ്സി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കച്ചേരിപ്പടി ആയുർവേദ ആശുപത്രി പരിസരം ശുചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.