കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയം. തന്നെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ മഹേഷ് ഉപാധ്യായക്ക് (ലക്കി ശര്‍മ) ഒപ്പം രണ്ടുപേര്‍കൂടി ഉണ്ടായിരുെന്നന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഒറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിക്ക് പിന്നില്‍ വലിയ സംഘം തന്നെയുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മാഫിയ ഇയാളെ ജാമ്യത്തിലിറക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി. നിരവധി പെണ്‍കുട്ടികളെ മഹേഷ് വലയിലാക്കിയതായാണ് സംശയം. പ്രതിയുടെ മൊബൈല്‍ ഫോൺ പരിശോധിച്ചതില്‍നിന്ന് ഇതിെൻറ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നോയിഡയില്‍നിന്നാണ് മഹേഷ് അറസ്റ്റിലായത്. എസ്.ഐ വിപിൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ് കൃഷ്ണ എന്നിവര്‍ നോയിഡയിലെത്തി സാഹസികമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുമായി വിമാനമാര്‍ഗം രാവിലെ ഒമ്പതോടെയാണ് പൊലീസ് നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഇയാളെ എറണാകുളം അസിസ്റ്റൻറ് കമീഷണര്‍ ഓഫിസില്‍ എത്തിച്ചു. നോയിഡ കോടതിയില്‍ ഹാജരാക്കിയശേഷമാണ് പ്രതിയുമായി പൊലീസ് സംഘം വെള്ളിയാഴ്ച പുലര്‍ച്ച യാത്ര തിരിച്ചത്. നാട്ടിലെത്തിച്ച പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. ഉത്തര്‍പ്രദേശില്‍നിന്ന് 15 വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയതാണ് പെണ്‍കുട്ടിയുടെ കുടുംബം. മൂന്നുമാസം മുമ്പ് ഫേസ് ബുക്ക് ചാറ്റിലൂടെയാണ് ലക്കി ശര്‍മ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഹിന്ദി സിനിമ നിര്‍മാതാവ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. പെൺകുട്ടിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കെണിയിലാക്കുകയായിരുന്നു. പെൺകുട്ടി ഇയാളുടെ അടുത്ത് പോകാൻ നിർബന്ധം പിടിക്കുകയായിരുന്നു. തുടർന്ന് 15ന് മംഗളൂരുവിലെത്തി പെണ്‍കുട്ടിയെ ലക്കി ശര്‍മയെ ഏല്‍പിച്ച് പിതാവ് മടങ്ങിയെന്നാണ് വിവരം. െട്രയിന്‍മാര്‍ഗം ആദ്യം ഡല്‍ഹിയിലും പിന്നീട് നോയിഡയിലേക്കും പോയി. ഹോട്ടലില്‍ മുറിയെടുത്തശേഷം സിനിമയുടെ ആവശ്യത്തിനെന്നു പറഞ്ഞ് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളെടുക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ഇയാൾ സുഹൃത്തിന് കൈമാറി. ശക്തമായി പ്രതിരോധിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ഇയാളുടെ ശ്രമത്തിൽനിന്ന് രക്ഷപ്പെട്ടത്. 17ന് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കളോട് പ്രതി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. തുക നല്‍കിയില്ലെങ്കില്‍ കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ 57,000 രൂപ പ്രതിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. സൈബര്‍ സെല്ലിെൻറ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ വൈക്കം സ്വദേശി മനു പൊലീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി. കോടതിയിൽ ഹാജരാക്കിയ മഹേഷിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.