മൂവാറ്റുപുഴ: റാക്കാട് സെൻറ് മേരീസ് ജാേക്കാബൈറ്റ്‌സ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിക്ക് കീഴിലെ വിവിധ ഭക്തസംഘടനകളുടെ നടത്തി. എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി ഷെവ. എം.ജെ മർക്കോസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോബി വർഗീസ് അധ്യക്ഷത വഹിച്ചു. 40 വർഷം സൺഡേ സ്‌കൂൾ അധ്യാപകസേവനം പൂർത്തിയാക്കിയ സി.കെ. മത്തായി ചുണ്ടയിൽ, എ.ഒ. ബേബി എടക്കാട്ടിൽ എന്നിവരെയും മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ രണ്ടു കുട്ടികളെ രക്ഷെപ്പടുത്തിയ സൺഡേസ്‌കൂൾ പൂർവ വിദ്യാർഥി മേക്കടമ്പ് ചെറുപണ്ടാലിൽ സി.പി. എൽദോസിനെയും ആദരിച്ചു. ഫാ. സിജു എബ്രാഹം, കമാൻഡർ സി.കെ. ഷാജി, ഒ.വി. ബാബു, കെ.വി. വർക്കി, പോൾ സി. വർഗീസ്, ജെയ്‌സ് ജോൺ, ഡാനി കുര്യൻ, വത്സ ഈശോ, ജെറിൻ ജേക്കബ് പോൾ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എൻ.സി. പൗലോസ് സ്വാഗതവും ജോബി ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.