ശൗചാലയങ്ങൾ നിർമിച്ചു

കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിൽപെടുത്തി അഞ്ചുലക്ഷം രൂപ ചെലവിട്ട് കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ . പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനീഷ് പുല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. എൻ.എൻ. രാജൻ, ലത സോമൻ, ഷൈജ അനിൽ, മിനി സണ്ണി, കുര്യൻ കുഴിവേലി, എം.എ. പൗലോസ്, അധ്യാപകരായ ജോസഫ്, ബിനോയി തോമസ്, പ്രീതി, മിനി എന്നിവർ സംബന്ധിച്ചു. വാർഷികസമ്മേളനം ഇന്ന് കോലഞ്ചേരി: മലങ്കര യാക്കോബായ സിറിയൻ സൺേഡ സ്കൂൾ അസോസിയേഷൻ വാർഷികസമ്മേളനം ശനിയാഴ്ച നടക്കും. രാവിലെ 10ന് പുത്തൻകുരിശിലെ എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് നടക്കുന്ന സമ്മേളനം കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് മാത്യൂസ് മാർ അേപ്രം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ചടങ്ങി​െൻറ ഭാഗമായി ബജറ്റ് അവതരണം, വിദ്യാഭ്യാസ അവാർഡ്ദാനം, അനുമോദന സമ്മേളനം എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.