അധികൃതർപോലും അറിയാതെ മദ്യഷോപ്​ മുടവൂരിൽ പ്രവർത്തനം ആരംഭിച്ചു

മൂവാറ്റുപുഴ: അറിയേണ്ടവരെ അറിയിച്ച് ബിവറേജസ് ഔട്ട്ലറ്റ് മൂവാറ്റുപുഴക്കടുത്ത് മുടവൂരിൽ പ്രവർത്തനം ആരംഭിച്ചു. പായിപ്ര പഞ്ചായത്ത് 16-ാം വാർഡിൽ വീട്ടൂർ വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് ഔട്ട്ലറ്റ് തുടങ്ങിയത്. തികച്ചും അപ്രതീക്ഷിതമായി നടത്തിയ നീക്കത്തിലൂടെ വ്യാഴാഴ്ച രാത്രി 8.30 ഓടെ മദ്യഷോപ് തുടങ്ങുകയായിരുന്നു. വാർഡ് അംഗം പി.എ. അനിലി​െൻറ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തിയപ്പോഴേക്കും വിൽപന തുടങ്ങിയിരുന്നു. 'ക്ഷണിക്കപ്പെട്ട് എത്തിയവർ' മദ്യം വാങ്ങി പോവുകയും ചെയ്തു. ഒമ്പതുമണിയോടെ വിൽപന അവസാനിപ്പിക്കുകയും ചെയ്തു. പൊലീസ് സംരക്ഷണവും ഭരണപക്ഷ പാർട്ടിയുടെ ആൾബലവും വിൽപനക്കാർക്ക് തുണയാവുകയും ചെയ്തു. അപ്രതീക്ഷിത നീക്കത്തിലൂടെ ഔട്ട്ലറ്റ് തുടങ്ങിയത് പഞ്ചായത്ത് അധികൃതർപോലും അറിഞ്ഞിരുന്നില്ല. 16-ാം വാർഡിൽപെട്ട 16/180 ാം നമ്പർ കെട്ടിടത്തിൽ സ്റ്റാൾ തുടങ്ങാൻ അനുമതി തേടി രണ്ടുമാസം മുമ്പ് അപേക്ഷ ലഭിക്കുകയും ഇത് പരിഗണിച്ച് വീടി​െൻറ ഗണത്തിൽനിന്ന് മാറ്റി കെട്ടിടം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതിയും നൽകിയിരുന്നു. എന്നാൽ, ബുക് സ്റ്റാൾ തുടങ്ങുന്നതിനാണെന്ന് വിവരം നൽകി പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതുസംബന്ധമായി പഞ്ചായത്ത് അധികൃതർ കെട്ടിട ഉടമയോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിെട, ബെവ്കോ അനുവദിച്ചിരിക്കുന്ന ലൈസൻസിൽ പിശകുള്ളതായും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. വെള്ളൂർക്കുന്നം വില്ലേജ് എന്നതിന് പകരം പായിപ്ര എന്നാണുള്ളതെന്നും ഇവർ പറഞ്ഞു. പിശക് ബോധ്യപ്പെട്ടതോടെ വിൽപനശാല മൂന്നുമണിക്കൂറോളം അടച്ചിടേണ്ടിയും വന്നു. കോതമംഗലത്തുണ്ടായിരുന്ന എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ അടുത്ത് ലൈസൻസ് എത്തിച്ച് തിരുത്തിവാങ്ങിയാണ് വിൽപന വീണ്ടും പുനരാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, വാർഡ് അംഗം പി.എ. അനിൽ, മാത്യൂസ് വർക്കി, എം.സി. വിനയൻ, മുടവൂർ സ​െൻറ് ജോസഫ് പള്ളി വികാരി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുവിഭാഗം നാട്ടുകാരും സംഘടിച്ചെത്തിയിരുന്നു. എന്നാൽ, മദ്യശാലകൾ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന സർക്കാർ തീരുമാനം ബെവ്കോ അധികൃതർക്കും കെട്ടിട ഉടമക്കും തുണയായി. മൂവാറ്റുപുഴയിൽനിന്ന് ഏഴ് കി.മീറ്ററോളം ദൂരത്താണ് പുതിയ വിൽപനശാല. എം.സി റോഡി​െൻറ ഭാഗമായ മൂവാറ്റുപുഴ ടൗണിെല വാഴപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലറ്റാണ് ഇവിടേക്ക് മാറ്റിയത്. നാട്ടുകാരുടെ എതിർപ്പുമൂലം ആറുമാസത്തോളമായി മൂവാറ്റുപുഴയിൽ വിൽപനശാല ഒരിടത്തും തുടങ്ങാൻ കഴിയാതെവരുകയായിരുന്നു. പുതുതായി കണ്ടെത്തിയ പ്രദേശത്ത് എട്ടോളം കുടുംബങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികരോഷം കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.