ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റി; കൊതുകുശല്യം രൂക്ഷമായി

മൂവാറ്റുപുഴ: ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെ നഗരത്തിൽ കൊതുകുശല്യം രൂക്ഷമായി. പകർച്ചവ്യാധികൾ പടരുേമ്പാഴും കൊതുക് നശീകരണമടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത നഗരസഭക്കെതിരെ പ്രതിഷേധം ശക്തമായി. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലായി മലിനജലം കെട്ടിക്കിടക്കുന്നതാണ് കൊതുകുകളുടെ വർധനവിന് കാരണം. മൂവാറ്റുപുഴ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം സ്ഥലത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ അറവുശാലകളിൽ നിന്നുള്ള മാലിന്യവും തള്ളുന്നുണ്ട്. നിർമാണം നടക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമീപം ശുചിമുറി മാലിന്യം വരെ കെട്ടിക്കിടന്നത് ജനങ്ങൾക്ക് ദുരിതം സൃഷ്്ടിക്കുന്നു. കോഴിക്കടകൾ, മത്സ്യവിൽപന്ന കേന്ദ്രങ്ങൾ, രാത്രികാല തട്ടുകടകൾ, ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലവും ഇവിടെ കെട്ടിക്കിടക്കുന്നു. പൊതുനിരത്തിൽ തള്ളികൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരങ്ങൾ സമയത്തിന് നീക്കംചെയ്യാത്തതും പ്രശ്നമാകുന്നുണ്ട്. വെള്ളംകെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ആഴ്ചയിലൊരിക്കൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന നഗരസഭയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി. മഴക്കാലപൂർവ രോഗങ്ങൾ തടയുന്നതിനും കൊതുക് നിവാരണത്തിനുമായി വർഷത്തിലൊരിക്കൽ മാത്രം പദ്ധതിയുമായി ഇറങ്ങുന്നതല്ലാതെ യഥാസമയങ്ങളിൽ ഫോഗിങ് നടത്താനും നഗരസഭ തയാറായിട്ടില്ല. നഗരസഭയുടെ ഗോഡൗണിൽ തള്ളിയിരിക്കുന്ന ഫോഗിങ് മെഷീന്‍ ആവശ്യത്തിന് പ്രയോജനപ്പെടുത്താൻ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഡെങ്കിപ്പനിയുൾെപ്പടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ നഗരത്തിൽ വിശാലമായ വളർത്തു കേന്ദ്രത്തിൽ കൊതുകുകൾ പെരുകുന്നത് ജനങ്ങളിൽ ഭീതി പരത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.