വൈസ്​ ചാൻസലർക്ക് യാത്രയയപ്പ് നൽകി

കാലടി: സ്ഥാനമൊഴിയുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാറിന് യാത്രയയപ്പ് നൽകി. കനകധാര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.ജി. രാമദാസൻ, പ്രഫ. എസ്. മോഹൻദാസ്, ഫിനാൻസ് ഓഫിസർ ടി.എൽ. സുശീലൻ, മലയാളവിഭാഗം മേധാവി ഡോ. കെ.എസ്. രവികുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ കെ.എ. യൂസഫ്, കാമ്പസ് ഡയറക്ടർ ഡോ. വിജയമോഹനൻ പിള്ള, പയ്യന്നൂർ കാമ്പസ് ഡയറക്ടർ ഡോ. ഇ. ശ്രീധരൻ, യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ എം.എസ്. രാഹുൽ, കെ. സന്ധ്യ(എേപ്ലായീസ് യൂനിയൻ), ജോർജ് തോമസ്(സ്റ്റാഫ് അസോസിയേഷൻ), കെ.കെ. കൃഷ്ണകുമാർ (ടീച്ചേഴ്സ് അസോസിയേഷൻ) എന്നിവർ ആശംസ അർപ്പിച്ചു. േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉപഹാരസമർപ്പണം നടത്തി. വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ മറുപടി പ്രസംഗം നടത്തി. രജിസ്ട്രാർ ഡോ. ടി. പി. രവീന്ദ്രൻ സ്വാഗതവും ജോയൻറ് രജിസ്ട്രാർ എം.ജെ. ജോർജ് നന്ദിയും പറഞ്ഞു. വൈസ് ചാൻസലർക്ക് യാത്രയയപ്പ് നൽകാൻ സ്പെഷൽ സിൻഡിക്കേറ്റ് യോഗവും ചേർന്നിരുന്നു. തിങ്കളാഴ്ചയാണ് വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ സ്ഥാനമൊഴിയുന്നത്. അപേക്ഷ ക്ഷണിച്ചു കാലടി: കാലടി സംസ്കൃത സർവകലാശാലയുടെ താരതമ്യസാഹിത്യം പി.ജി കോഴ്സിൽ, ഒഴിവുള്ള സീറ്റുകളിലേക്ക് (ഓപൺ- രണ്ട്, ബി.പി.എൽ- -രണ്ട്, എസ്.സി--രണ്ട്, എസ്.ടി -രണ്ട്, ഈഴവ -രണ്ട്, മുസ്ലിം--ഒന്ന്, ഒ.ബി.എച്ച്--ഒന്ന്) അപേക്ഷിക്കാം. താൽപര്യമുള്ളവർ 26നുമുമ്പ് ഡിപ്പാർട്മ​െൻറിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.