എൻ.എസ്.​എസ്​ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ എൻ.എസ്.എസ് (നാഷനൽ സർവിസ് സ്കീം) അവാർഡുകൾ പ്രഖ്യാപിച്ചു. എൻ.എസ്.എസ് യൂനിറ്റുകൾ, േപ്രാഗ്രാം ഓഫിസർ, വളൻറിയർ എന്നിവർക്കുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്. 2013-14ലെ മികച്ച എൻ.എസ്.എസ് യൂനിറ്റുകളായി കൊയിലാണ്ടി, പയ്യന്നൂർ പ്രാദേശിക കേന്ദ്രങ്ങളെ തെരഞ്ഞെടുത്തു. എം.ഐ. റാഹിലാബീവി (തിരുവനന്തപുരം പ്രാദേശിക കേന്ദ്രം) ഡോ. കെ.ടി. ശ്രീലത (പയ്യന്നൂർ പ്രാദേശിക കേന്ദ്രം) എന്നിവർക്കാണ് േപ്രാഗ്രാം ഓഫിസർമാർക്കുള്ള പുരസ്കാരം. മികച്ച വളൻറിയർമാർ- ജിഷ്ണു പ്രിയ കൃഷ്ണ (കാലടി), ശ്രീപ്രിയ.എസ് (കാലടി), ദീപക്.ഒ(തിരുവനന്തപുരം), ഹാരിസ് കെ.എച്ച് (കാലടി). 2014--15 വർഷത്തെ മികച്ച യൂനിറ്റുകളായി തൃശൂർ പ്രാദേശികകേന്ദ്രം, കാലടി മുഖ്യകേന്ദ്രം യൂനിറ്റ് എന്നിവയെ തെരഞ്ഞെടുത്തു. ഡോ. മഞ്ജു ഗോപാൽ (കാലടി), ടി. നാരായണൻ (കൊയിലാണ്ടി) എന്നിവരാണ് മികച്ച േപ്രാഗ്രാം ഓഫിസർമാർ. മികച്ച വളൻറിയർമാരായി അജിത് പി.വി (കാലടി), അബ്ദുൽ സമീർ (തിരൂർ), അതുൽ പി.എം (കൊയിലാണ്ടി), പ്രതുൽ പ്രദീപ് (കാലടി), ജോമോൻ ജെ. (തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു. 2015--16 വർഷത്തെ മികച്ച യൂനിറ്റുകളായി പന്മന, തിരൂർ പ്രാദേശിക കേന്ദ്രങ്ങളെ തെരഞ്ഞെടുത്തു. ഡോ. രേഷ്മ ഭരദ്വാജ് (തിരൂർ), വി.കെ. ഭവാനി (കാലടി) എന്നിവരാണ് മികച്ച േപ്രാഗ്രാം ഓഫിസർമാർ. ഷിജോ വിൽസൺ (പന്മന), അഭിജിത് ഷിബു(കാലടി), ടി.പി. വിനയ (തിരൂർ), എം.ജി. അഖിൽ (തിരുവനന്തപുരം), വി.എസ്. വിശിഷ്ട(തിരുവനന്തപുരം) എന്നിവർ വളൻറിയർമാർക്കുള്ള പുരസ്കാരം നേടി. പുരസ്കാര വിതരണം ജൂലൈയിൽ വിദ്യാഭ്യാസമന്ത്രി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.