ജീവനക്കാർ നേരിട്ട്​ കോടതിയെ സമീപിക്കരുതെന്ന കെ.എസ്​.ഇ.ബി ഉത്തരവിന്​ സ്​റ്റേ

ജീവനക്കാർ നേരിട്ട് കോടതിയെ സമീപിക്കരുതെന്ന കെ.എസ്.ഇ.ബി ഉത്തരവിന് സ്റ്റേ കൊച്ചി: സർവിസ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിട്ട് കോടതിയെ സമീപിക്കുന്നത് വിലക്കി സംസ്ഥാന ൈവദ്യുതി ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഉത്തരവ് ചോദ്യം ചെയ്ത് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ജീവനക്കാരും ഒാഫിസർമാരും സർവിസ് സംബന്ധ പ്രശ്നങ്ങളിൽ പരിഹാരത്തിന് ബോർഡി​െൻറ ഭരണതലത്തിലുള്ള സംവിധാനം ഉപയോഗിക്കാതെ നേരിട്ട് കോടതിയെ സമീപിക്കരുതെന്നായിരുന്നു ജൂൺ ആറിന് പുറപ്പെടുവിച്ച ഉത്തരവ്. ഉത്തരവ് ലംഘിച്ച് നേരിട്ട് കോടതിയെ സമീപിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു. ഇലക്ട്രിസിറ്റി ബോർഡിന് ഇത്തരമൊരു ഉത്തരവുനൽകാൻ നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശത്തി​െൻറ ലംഘനമാണ് ഇത്. അന്യായങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. ഇതി​െൻറ പേരിൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നത് തടയണമെന്നും നിയമവിരുദ്ധ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.